കാസർകോട്: കെഎസ്ആർടിസി ബസ്സിൽ കടത്തിയ കർണാടക മദ്യവുമായി യുവാവ് പിടിയിൽ. മൊഗ്രാൽ നീരോൾ സ്വദേശി ബി ശിവപ്രസാദ് (25)ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്ന് 9 ലിറ്റർ കർണാടക മദ്യം പിടികൂടി. മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്ന പതിവ് പരിശോധനയിലാണ് മദ്യ കടത്ത് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം വി ജിജിൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പികെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ സുനിൽ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.
