കാസര്‍കോട്: ഇരിയണ്ണി, മഞ്ചക്കല്ലില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവ എഞ്ചിനീയര്‍ മരിച്ചു. ബേത്തൂര്‍പാറ, വട്ടംതട്ട തീര്‍ത്തക്കര, സ്വദേശി വിജയന്റെ മകന്‍ ജിതേഷ് (22) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം. കാനത്തൂര്‍ ഭാഗത്തു നിന്നു ഇരിയണ്ണിയിലേയ്ക്ക് വരികയായിരുന്നു ബൈക്ക്. ബംഗ്ളൂരുവില്‍ എയര്‍നോട്ടിക് എഞ്ചിനീയര്‍ ആണ് ജിതേഷ്. ഓണാഘോഷത്തിനാണ് നാട്ടില്‍ എത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ശാലിനി. സഹോദരന്‍: ജിഷ്ണു.
