സഹകരണ പെന്‍ഷന്‍കാര്‍ ഒക്ടോബര്‍ 31 നകം മസ്റ്ററിങ് ചെയ്യണം; ചെയ്യാത്തവരുടെ പെന്‍ഷന്‍ ഡിസംബര്‍ മാസം മുതല്‍ മുടങ്ങും

കാസര്‍കോട്: സഹകരണ പെന്‍ഷന്‍കാര്‍ ഒക്ടോബര്‍ 31 നകം മസ്റ്ററിങ് ചെയ്യണമെന്ന് സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു. കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍, കയര്‍ സ്പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് …

നാടകനടനും കവിയും മുന്‍ പ്രവാസിയുമായ ബീംബുങ്കാലിലെ കൊട്ടാരത്തില്‍ സുബ്രഹ്‌മണ്യന്‍ അന്തരിച്ചു

കാസര്‍കോട്: നാടകനടനും കവിയും മുന്‍ പ്രവാസിയുമായ കൊട്ടാരത്തില്‍ സുബ്രഹ്‌മണ്യന്‍(67) അന്തരിച്ചു. ബേഡകം ബീംബുങ്കാല്‍ സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രവാസ ജീവിതത്തിനിടയില്‍ നിരവധി അമേച്ച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു നല്ല സഹൃദയനായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടംകുഴി യൂനീറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. പ്രമീളയാണ് ഭാര്യ. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ്(സിംഗപ്പൂര്‍). മരുമകള്‍: കാവ്യ. സഹോദരങ്ങള്‍: കമലാക്ഷന്‍, രാധ, ഗീത, പരേതയായ ദേവകി.

നവവധു ജീവനൊടുക്കിയത് കുരുക്കിന്റെ ഫോട്ടോ മാതാവിനു അയച്ച ശേഷം; കാരണം അറിയാതെ നാട് തേങ്ങുന്നു, സംസ്‌കാരം പെരിയ, ആയംപാറയില്‍

കാസര്‍കോട്: ബാര, അരമങ്ങാനം, ആലിങ്കാല്‍ തൊട്ടിയില്‍ നവവധു വീട്ടിനകത്തു തൂങ്ങി മരിച്ചത് മാതാവിനു കുരുക്കിന്റെ ഫോട്ടോ അയച്ചതിനു പിന്നാലെ. ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദന (21)യെ ഞായറാഴ്ച ഉച്ചയ്ക്കാണ് കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഞായറാഴ്ച രാവിലെ നന്ദന താന്‍ മരിക്കുവാന്‍ പോകുന്നുവെന്നു കാണിച്ച് മാതാവ് സീനയ്ക്കു സന്ദേശവും കുരുക്കിന്റെ ഫോട്ടോയും അയച്ചിരുന്നു. ഇത് കണ്ടയുടന്‍ ഭര്‍തൃവീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ കിടപ്പുമുറിയുടെ വാതില്‍ തട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു …

എസ്എഫ്‌ഐ നേതാവ്‌ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പടന്നക്കാട് സ്വദേശി, വിടവാങ്ങിയത് ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള കാത്തിരിപ്പിനിടയില്‍

കാസര്‍കോട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഗിന്നസ് റെക്കോര്‍ഡിന് കാത്തിരിക്കുകയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട്, കരുവളത്തെ പവിത്രന്റെ മകന്‍ ശ്രീഹരി (21)യാണ് മരിച്ചത്. പടന്നക്കാട്ടെ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. എസ്എഫ്‌ഐ നെഹ്‌റു കോളേജ് യൂണിറ്റ് വൈസ് പ്രസിഡണ്ടാണ് ശ്രീഹരി. നിര്യാണത്തില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു.ഞായറാഴ്ച രാവിലെ 11 മണിക്കും രാത്രി എട്ടുമണിക്കും ഇടയില്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. …

മംഗളൂരു വിമാനത്താവളത്തില്‍ ബോംബു വയ്ക്കുമെന്ന് ഭീഷണി; തമിഴ് നാട് സ്വദേശി അറസ്റ്റില്‍, മറ്റു വിമാനത്താവളങ്ങളിലും ഭീഷണി മുഴക്കി

മംഗളൂരു: ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടി. തമിഴ് നാട് വെല്ലൂര്‍ സ്വദേശി ശശികുമാറി(38)നെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റുചെയ്തത്. ആഗസ്ത് 29 നാണ് ഇയാള്‍ വിമാനത്താവളത്തിലേക്ക് ഫോണ്‍ വിളിച്ചത്. ടെര്‍മിനല്‍ മാനേജരെ വിളിച്ച് വിമാനത്താവളത്തിന്റെ ആളുകളെ ഉടന്‍ ഒഴിപ്പിക്കണമെന്നും അല്ലെങ്കില്‍ അത് പൊട്ടിത്തെറിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ടെര്‍മിനല്‍ മാനേജര്‍ അപ്പോള്‍ തന്നെ ബജ്പെ പൊലീസിനെ വിവരമറിയിച്ചു. പൊലീസും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരും ടെര്‍മിനല്‍ കെട്ടിടത്തില്‍ നടത്തിയ …

നെഞ്ചുവേദന; ആശുപത്രിയിൽ ചികിൽസക്കെത്തിയ പ്രവാസി മരിച്ചു

കാസർകോട്: ജദീദ് റോഡ് സ്വദേശിയും ചെങ്കള നാലാം മൈലിൽ താമസക്കാരനുമായ മുഹമ്മദ് ഹനീഫ കൊട്ടയാടി (50) അന്തരിച്ചു. പ്രവാസിയാണ്. തിങ്കളാഴ്ച പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഒന്നര മാസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. പരേതരായ കൊട്ടയാടി അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുമയ്യ പള്ളിക്കാൽ. മകൾ: ഫാത്തിമത്ത് ഫിദ (മെഡിക്കൽ വിദ്യാർത്ഥിനി ). സഹോദരങ്ങൾ: അഹ്മദ് കൊട്ടയാടി, മുഹമ്മദ് ഷാഫി, ഇക്ബാൽ …

ട്രെയിനിൽ വച്ച് ഹൃദയാഘാതം; കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: ട്രെയിനിൽ സഞ്ചരിക്കവേ കേരള കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലമരിച്ചു. കോട്ടയം പെരുമ്പായിക്കാട് സ്വദേശിപ്രിൻസ് ലൂക്കോസ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപത്തു വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള കോൺഗ്രസ് (ജോസഫ് ) ഉന്നതാധികാര സമിതി അംഗം ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. കേരള കോൺഗ്രസ്‌ സ്ഥാപകനേതാക്കളിൽ …