കാസര്‍കോട്: നാടകനടനും കവിയും മുന്‍ പ്രവാസിയുമായ കൊട്ടാരത്തില്‍ സുബ്രഹ്‌മണ്യന്‍(67) അന്തരിച്ചു. ബേഡകം ബീംബുങ്കാല്‍ സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രവാസ ജീവിതത്തിനിടയില്‍ നിരവധി അമേച്ച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു നല്ല സഹൃദയനായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടംകുഴി യൂനീറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. പ്രമീളയാണ് ഭാര്യ. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ്(സിംഗപ്പൂര്‍). മരുമകള്‍: കാവ്യ. സഹോദരങ്ങള്‍: കമലാക്ഷന്‍, രാധ, ഗീത, പരേതയായ ദേവകി.
