ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. ഭാവനയ്ക്ക് ഇരട്ടകളാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രസവ ശേഷം കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് ബാക്കി. തന്റെ നാല്പതാം വയസിലാണ് ഭാവന തീര്‍ത്തും വിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടത്. മാസം തികയാതെ ഭാവന കുഞ്ഞുങ്ങളെ പ്രസവിച്ചു എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
പരിശോധനയില്‍ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ആയതിനാല്‍, ഭാവനയെ എട്ടാം മാസം തന്നെആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാവന പ്രസവിച്ചിട്ട് ഏതാനും ആഴ്ചകള്‍ പിന്നിട്ടു. കഴിഞ്ഞ ദിവസം മാത്രമാണ് പ്രസവിച്ച കാര്യം പുറത്തുവന്നത്. ഗര്‍ഭിണിയായ വിശേഷം ഭാവന ഇന്‍സ്റ്റഗ്രാമില്‍ അപ്ഡേറ്റ് ചെയ്തിരുന്നു എങ്കിലും കുഞ്ഞുങ്ങള്‍ പിറന്ന വിവരം അവര്‍ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. മറ്റേ കുഞ്ഞും ഭാവനയും ഇപ്പോള്‍ ആരോഗ്യത്തോടെ വിശ്രമിക്കുകയാണെന്ന് കുടുംബം അറിയിച്ചു.
ഈ വര്‍ഷം ജൂലൈ മാസം നാലാം തീയതിയാണ് ഭാവന ഗര്‍ഭിണിയെന്ന വിവരം പോസ്റ്റ് ചെയ്തത്. നിറവയറുമായി നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് അവര്‍ ഞെട്ടിക്കുന്ന തീരുമാനം അറിയിച്ചത്.
അവിവാഹിതയായതിനാല്‍ പല ക്ലിനിക്കുകളും തന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു. 1997 ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി പ്രാണാക്ഷി എന്ന ചിത്രത്തിലൂടെയാണ് ഭാവന പ്രശസ്തയായത്. അഭിനയത്തിനൊപ്പം രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്.
