പറശ്ശിനിക്കടവ്: മട്ടന്നൂര്‍ വെളിയമ്പ്ര എളന്നൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിലെ പുഴയില്‍ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇര്‍ഫാന(18)യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് പെണ്‍കുട്ടിയെ പുഴയില്‍ വീണ് കാണാതായത്.
ഓണാവധിക്ക് വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സിവില്‍ ഡിഫന്‍സും ആപത് മിത്ര അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിന് ഒടുവില്‍ മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
