കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തിലെ വേലാശ്വരം, പാണന്തോട്ട് ഗൃഹനാഥന്റെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടു. പാണന്തോട്ടെ ശിവാനന്ദ(75)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന്റെ വാതില്‍പ്പടിക്കല്‍ കാണപ്പെട്ടത്. അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. വര്‍ഷങ്ങളായി തനിച്ച് താമസിക്കുകയായിരുന്നു. ഭാര്യ തങ്കമണി മറ്റൊരിടത്താണ് താമസം. മൂത്ത മകള്‍ ഏതാനും ദിവസം മുമ്പ് ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. ഇതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്താണ് ശിവാനന്ദന്റെ വീട്. മക്കള്‍: രജനി, മിനി, സരസ്വതി.
