പഴയകാല മുസ്ലിം ലീഗ് വളണ്ടിയർ ക്യാപ്റ്റൻ പൊവ്വൽ നെല്ലിക്കാട് സ്വദേശി ഖാലിദ് അന്തരിച്ചു

കാസർകോട്: മുളിയാർ പൊവ്വൽ നെല്ലിക്കാട് സ്വദേശിയും സാമുഹ്യ പ്രവർത്തകനുമായ ഖാലിദ് (80) അന്തരിച്ചു.വർഷങ്ങളോളമായി കാസർകോട് ബിസി.റോഡ് ജംഗ്ഷനിൽ അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് നൽകുന്ന സേവനം നടത്തിവന്നിരുന്നു.വിവിധ സർക്കാർ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. മുളിയാറിലെ പഴയ കാല മുസ്ലിം ലീഗ് വളണ്ടിയർ ക്യാപ്റ്റനായിരുന്നു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും. പരേതരായ അബ്ദുൾ റഹിമാന്റെയും മറിയമ്മയുടെയും മകനാണ്. ഹവ്വാബിയാണ് ഭാര്യ. മക്കൾ: സാദിഖ്, റഹിം, സാഹിറ, റൈഹാന, സാജിദ, റാസിഖ്, ബാസിത്. …

സന്തോഷ വാർത്ത: റഷ്യ വികസിപ്പിച്ചെടുത്ത ക്യാൻസർ പ്രതിരോധ വാക്സിൻ, പരീക്ഷണം വിജയിച്ചു, 100 ശതമാനം ഫലപ്രദം

ക്യാന്‍സറിനുള്ള പ്രതിരോധ വാക്‌സിന്‍ എന്റെറോമിക്‌സ് പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചതായി റഷ്യ. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍. വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കാൻസറിനെ ചെറുക്കുന്നതില്‍ പുതിയ പ്രതീക്ഷയാണ് വാക്സിന്‍ വാഗ്ദാനം ചെയ്യുന്നത്. വാക്സിൻ ഇപ്പോൾ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാണെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസിയും (എഫ്എംബിഎ) പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോ​ഗിക്കുന്നത്. …

ആയംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: പെരിയ ആയംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണൻ്റെ മകൻ ബി.സജിത്ത് ലാലി(25)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് പനയാൽ ബങ്ങാട് കായക്കുന്ന് പുഴയിൽ അടുക്കം ഭാഗത്ത് നാട്ടുകാർ കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ദൂരെ മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവോണ …

പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തി

പറശ്ശിനിക്കടവ്: മട്ടന്നൂര്‍ വെളിയമ്പ്ര എളന്നൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിലെ പുഴയില്‍ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇര്‍ഫാന(18)യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് പെണ്‍കുട്ടിയെ പുഴയില്‍ വീണ് കാണാതായത്.ഓണാവധിക്ക് വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സിവില്‍ ഡിഫന്‍സും ആപത് മിത്ര അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിന് ഒടുവില്‍ മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം; വാര്‍ത്തകള്‍ വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷന്‍ ഇതുവരെ എടുത്തിട്ടില്ല. വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കില്‍, ആ വിവരം കമ്മീഷന്‍ ഔദ്യോഗികമായി അറിയിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ …

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ചു; ഭാര്യയെ കര്‍ത്താവ് രക്ഷിക്കുമെന്ന് ഭര്‍ത്താവ്

തൊടുപുഴ: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയില്‍ ജോണ്‍സണ്‍ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പോകാന്‍ പലതവണ പറഞ്ഞിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ അജേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ കര്‍ത്താവ് രക്ഷിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍സണ്‍ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാര്‍ പറയുന്നു. …

ഇരിയണ്ണി, മഞ്ചക്കല്ലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവ എഞ്ചിനീയര്‍ മരിച്ചു; മരിച്ചത് വട്ടംതട്ട സ്വദേശി

കാസര്‍കോട്: ഇരിയണ്ണി, മഞ്ചക്കല്ലില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവ എഞ്ചിനീയര്‍ മരിച്ചു. ബേത്തൂര്‍പാറ, വട്ടംതട്ട തീര്‍ത്തക്കര, സ്വദേശി വിജയന്റെ മകന്‍ ജിതേഷ് (22) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം. കാനത്തൂര്‍ ഭാഗത്തു നിന്നു ഇരിയണ്ണിയിലേയ്ക്ക് വരികയായിരുന്നു ബൈക്ക്. ബംഗ്ളൂരുവില്‍ എയര്‍നോട്ടിക് എഞ്ചിനീയര്‍ ആണ് ജിതേഷ്. ഓണാഘോഷത്തിനാണ് നാട്ടില്‍ എത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ശാലിനി. സഹോദരന്‍: ജിഷ്ണു.

വേലാശ്വരം, പാണന്തോട്ട് ഒറ്റക്ക് താമസിക്കുന്ന ആളുടെ മൃതദേഹം വാതില്‍പ്പടിയില്‍ അഴുകിയ നിലയില്‍

കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തിലെ വേലാശ്വരം, പാണന്തോട്ട് ഗൃഹനാഥന്റെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടു. പാണന്തോട്ടെ ശിവാനന്ദ(75)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന്റെ വാതില്‍പ്പടിക്കല്‍ കാണപ്പെട്ടത്. അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. വര്‍ഷങ്ങളായി തനിച്ച് താമസിക്കുകയായിരുന്നു. ഭാര്യ തങ്കമണി മറ്റൊരിടത്താണ് താമസം. മൂത്ത മകള്‍ ഏതാനും ദിവസം മുമ്പ് ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. ഇതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്താണ് ശിവാനന്ദന്റെ വീട്. മക്കള്‍: രജനി, മിനി, സരസ്വതി.

അവിവാഹിത; നടി 40-ാം വയസില്‍ പ്രസവിച്ചു, ഇരട്ടകളില്‍ ഒരു കുഞ്ഞ് നഷ്ടമായി

ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. ഭാവനയ്ക്ക് ഇരട്ടകളാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രസവ ശേഷം കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് ബാക്കി. തന്റെ നാല്പതാം വയസിലാണ് ഭാവന തീര്‍ത്തും വിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടത്. മാസം തികയാതെ ഭാവന കുഞ്ഞുങ്ങളെ പ്രസവിച്ചു എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുപരിശോധനയില്‍ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ആയതിനാല്‍, ഭാവനയെ എട്ടാം മാസം തന്നെആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഭാവന പ്രസവിച്ചിട്ട് ഏതാനും ആഴ്ചകള്‍ പിന്നിട്ടു. കഴിഞ്ഞ ദിവസം …

കൊല്ലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയും പറശ്ശിനിക്കടവില്‍ കണ്ടെത്തി; കൂടെ ഉണ്ടായിരുന്ന യുവാവും പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കൊല്ലത്തു നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും പൊലീസ് പറശ്ശിനിക്കടവില്‍ കണ്ടെത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരെയും തിങ്കളാഴ്ച രാവിലെ കൊല്ലം, പറവൂര്‍ പൊലീസിനു കൈമാറി.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാലുപേരെയും പറവൂരില്‍ നിന്നു കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതികളില്‍ കേസെടുത്തിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം നാലുപേരും കഴിഞ്ഞ ദിവസമാണ് പറശ്ശിനിക്കടവില്‍ എത്തിയത്. കാണാതായവര്‍ പറശ്ശിനിക്കടവില്‍ ഉണ്ടെന്ന സൂചന ലഭിച്ച പറവൂര്‍ പൊലീസ് വിവരം തളിപ്പറമ്പ് …

വിവാഹം മുടങ്ങി; 26 കാരി ഓഫീസില്‍ ജീവനൊടുക്കി

മാണ്ഡ്യ: വിവാഹം മുടങ്ങിയതില്‍ മനം നൊന്ത് 26കാരി ഓഫീസിനകത്ത് അമിതമായി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി. മാണ്ഡ്യ ജില്ലയിലെ കെ ആര്‍ പേട്ടയിലാണ് സംഭവം. വലഗരെ സ്വദേശിനിയും കിക്കേരി, കര്‍ഷക സമ്പര്‍ക്ക കേന്ദ്രം ജീവനക്കാരിയുമായ കാവ്യ (26)യാണ് മരിച്ചത്. യുവതിയും ഹാസന്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം 15 ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നു യുവാവിന്റെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പിന്‍മാറി. ഇതില്‍ മനം നൊന്ത കാവ്യ ഓഫീസില്‍ വച്ച് അമിതമായി ഉറക്ക …

കുമ്പളയിലെ ടോള്‍ബൂത്ത് നിര്‍മാണം; ആക്ഷന്‍ കമ്മിറ്റിയുടെ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ദേശീയപാതാ വിഭാഗം നിര്‍മ്മിക്കുന്ന ടോള്‍ബൂത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എകെഎം അഷ്‌റഫിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. കുമ്പള ടൗണില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടോള്‍ഗേറ്റ് പരിസരത്ത് തടഞ്ഞതോടെ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബഹുജനമാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദേശീയ ഉപരോധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ടോള്‍ ഗേറ്റ് നിര്‍മാണം നിര്‍ത്തിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. ടോള്‍ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയില്‍ …

ബേക്കല്‍, ഹദ്ദാദ് നഗറിലെ അസ്സുഹാജി അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, ഹദ്ദാദ് നഗറിലെ പൗരപ്രമുഖനും മുന്‍ പ്രവാസിയുമായ അസ്സു ഹാജി (72) അന്തരിച്ചു. ഭാര്യ: സക്കീന. മക്കള്‍: ഷെരീഫ് ദുബായ്, നൗഷാദ് ബിസിനസ്, റാഷിദ്, സാജിദ് (ഗള്‍ഫ്), ഫൗസിയ സഹോദരങ്ങള്‍: ഖാലിദ് ഹോണ്ടസ്സ, ഖാദര്‍ കരീം, നസിയ, ജമീല, പരേതരായ ഹംസ, മറിയ. മരുമകന്‍: ജലീല്‍ ബേക്കല്‍ (ദുബായ്).

ഗൃഹപ്രവേശനത്തിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയില്‍ അപകടം; നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഗൃഹപ്രവേശനത്തിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; നാലു വയസുകാരി ദാരുണമായി മരണപ്പെട്ടു. കണ്ണൂര്‍, മുണ്ടേരി പടന്നോട്ട് മെട്ട സ്വദേശിയും മയ്യില്‍ ഐ ടി എം കോളേജ് ചെയര്‍മാനുമായ സിദ്ദീഖിന്റെ മകള്‍ ഐസ മറിയയാണ് മരിച്ചത്. ഞായറാഴ്ച രാത്രി മൈസൂരുവിനു സമീപത്ത് രാമനഗരിയിലാണ് അപകടം. കാറോടിച്ചിരുന്നയാളെ പരിക്കേറ്റ നിലയില്‍ ബംഗ്‌ളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട വീട്ടുപകരണങ്ങളും മറ്റും വാങ്ങാന്‍ പോയി രണ്ടു കാറുകളിലായി മടങ്ങുകയായിരുന്നു സിദ്ദീഖും കുടുംബവും. സബീനയാണ് ഐസ …

സമോസാ വിലക്ക്, സമോസയും കാണാമറയത്ത്

സമോസ- സരസമായൊരുപദം. സരസയെപ്പോലെ, അങ്ങോട്ടും ഇങ്ങോട്ടും ഒരേ പോലെ വായിക്കാം.സമോസ എന്ന് കേള്‍ക്കുമ്പോള്‍ ചിലരുടെ വായില്‍ വെള്ളം ഊറും. അത് ഒരു ലഘുഭക്ഷണപദാര്‍ത്ഥത്തിന്റെ പേരാണ്. മറുനാടന്‍ പിറവിയാണത്രേ. പ്രവാസിപ്പലഹാരം. നമ്മുടെ നാട്ടിലെപാതയോരങ്ങളിലെ തട്ടുകടകളില്‍ സമോസക്കുന്നുകള്‍ കാണാം. പേര്‍ഷ്യയിലാണത്രേ സമോസയുടെ പിറവി. സംബാസാഗ് എന്ന് പറയും. ഹിന്ദിയിലും സമോസ തന്നെ. ചെറുതായിനുറുക്കിയ ഉരുളക്കിഴങ്ങും കാരറ്റും നീരുള്ളിയും മറ്റുമാണ് അടിസ്ഥാന നിര്‍മ്മാണഘടകങ്ങള്‍. സസ്യേതര ഭക്ഷണപ്രിയന്മാര്‍ക്ക് വേണ്ടി മത്സ്യമാംസാദികളും ചേര്‍ക്കും. മാവും ചേര്‍ത്ത് കുഴച്ച് മിക്കവാറും ത്രികോണാകൃതിയിലാക്കി വെളിച്ചെണ്ണയില്‍ മൊരിച്ചെടുക്കും.തട്ടു കടകളില്‍പ്പോലും …

വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ചിട്ടും ഫലമില്ല; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56 കാരിയും മരിച്ചു, രോഗം ബാധിച്ച് ഒരുമാസത്തിനിടെ 5 മരണം, 11 പേര്‍ ചികില്‍സയില്‍

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56 കാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചികില്‍സയിലുള്ള കാസര്‍കോട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരമാണ്.ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ …

ഉപ്പളയില്‍ 26 കാരിയെ നടുറോഡില്‍വച്ച് കയറിപ്പിടിച്ചു; രണ്ടു യുവതികളുടെ സഹായത്തോടെ ആക്രമിയെ പിടികൂടിയെങ്കിലും കുതറിയോടി, മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്ന 26 കാരിയെ കയറിപ്പിടിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. യുവതിയും കൂടെ ജോലി ചെയ്യുന്ന മറ്റു രണ്ടു യുവതികളും താമസസ്ഥലത്തേയ്ക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ അക്രമി 26 കാരിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതിയും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് അക്രമിയെ പിടികൂടി ബഹളം വച്ചു. ആള്‍ക്കാര്‍ ഓടിക്കൂടുമെന്ന് ഭയന്ന അക്രമി യുവതികളുടെ പിടിയില്‍ നിന്നു കുതറി ഓടി രക്ഷപ്പെട്ടു. …