മംഗ്‌ളൂരു: ബംഗ്‌ളൂരുവിലെ വനിതാ അഭിഭാഷകയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പൊലീസുകാരൻ അറസ്റ്റില്‍. മംഗ്‌ളൂരു സായുധ പൊലീസ് വിംഗിലെ കോണ്‍സ്റ്റബിളായ സിദ്ദെ ഗൗഡയെ ആണ് ബസവേശ്വര പൊലീസ് അറസ്റ്റു ചെയ്തത്.
വിവാഹ വാഗ്ദാനം ചെയ്ത ശേഷം തന്നെ പീഡിപ്പിച്ചുവെന്നും യുവ വനിതാ അഭിഭാഷക നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ സിദ്ദെഗൗഡയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
