കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 21 കാരന്‍ മരിച്ചു. കാഞ്ഞങ്ങാട് അതിയാമ്പൂര്‍ കാലിക്കടവ് പള്ളോട്ട് എംകെ വേണുവിന്റെയും പ്രീനയുടെയും മകന്‍ വിഷ്ണു ആണ് മരിച്ചത്. രണ്ടാഴ്ചയോളമായ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മരണപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അമ്പലത്തറ സ്നേഹവീട്ടിലെ വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരന്‍ ജിഷ്ണു.
