കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു. കുഴക്കാട് സ്വദേശി ശ്യം സുന്ദറാ(42)ണ് കൊല്ലപ്പെട്ടത്. പ്രതി അയല്‍വാസിയായ ധനേഷി(37)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണ ദിവസം രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. വെള്ളിയാഴ്ച വൈകിട്ട് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. പിന്നീട് അര്‍ദ്ധരാത്രിയോടെ ധനേഷ് വീണ്ടുമെത്തി ശ്യാമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കിടപ്പു മുറിയുടെ വാതിലിന്റെ കുറ്റിയിട്ട ശേഷം കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. പിന്നീട് ധനേഷ് ഒരു പൊതുപ്രവര്‍ത്തകനെ വിളിച്ചു വിവരം പറയുകയും അയാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
ധനേഷിന്റെ ഭാര്യയുമായി ശ്യാംസുന്ദറിന് അടുപ്പമുണ്ടായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ശ്യാംസുന്ദര്‍.
