നബിദിന റാലിക്ക് ശേഷം വീട്ടിലെത്തിയ സാമൂഹ്യ പ്രവർത്തകൻ ഉബൈദുള്ള കടവത്ത് കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: സാമൂഹൃ,സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തകനും മേൽപറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരിൽ താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) അന്തരിച്ചു. നബിദിന പരിപാടിയിൽ സംബന്ധിക്കാൻ നെല്ലിക്കുന്ന് മുഹ്യുദ്ധീൻ പള്ളിയിലേക്ക് പോയ ഉബൈദുല്ലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലെത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചെമ്പിരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയിൽ മുൻപന്തിയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ആക്ഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ ആയിരുന്നു. എൻ സി പി ശരത് പവാർ വിഭാഗം കാസർകോട് ബ്ലോക്ക് മുൻ പ്രസിഡൻ്റും നിലവിൽ ജില്ലാ നിർവ്വാഹക സമിതി അംഗവുമാണ്. ജില്ലാ ജനകീയ നീതി വേദിയുടെയും നിരവധി സംഘടനകളുടെയും സജീവ സാന്നിധ്യം വഹിച്ചു. ബങ്കരക്കുന്ന് കുദൂർ റോഡ് നന്നാക്കാനായി നിരന്തരം പ്രവർത്തിച്ചു വരികയായിരുന്നു. കടവത്തെ പരേതരായ അബ്ദുൽ റഹ്മാൻ – ബീഫാത്തിമ ദമ്പതികളുടെ മകനാണ്. പ്രവാസിയാണ്. പഴയ ബസ് സ്റ്റാൻ്റിലെ ദർബാർ ഹോട്ടൽ ജീവനക്കാരനാണ്. ഭാര്യ: ഫരീദ. മക്കൾ: ഉനൈഫ് (ഇൻ്റീരിയൽ ഡിസൈനർ എഞ്ചിനിയർ), അബ്ദുല്ല,അബൂബക്കർ സിദ്ധീഖ് (ഇരുവരും ദുബൈ). മരുമകൾ: ഷിഫാന .സഹോദരങ്ങൾ: സുബൈർ, ഫാറുഖ്, മുനീർ, അക്ബർ,ഖദീജ, ഉമ്മു ഹലീമ, റഹ്മത്ത് ബീവി. മൃതദേഹം വെള്ളിയാഴ്ച അസറിന് ശേഷം നെല്ലിക്കുന്ന് മുഹ്യുയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page