കാസർകോട്: ലോക മലയാളികൾ ഇന്നു (വെള്ളിയാഴ്ച) നിഷ്ക്കളങ്ക സ്നേഹത്തിൻ്റെയും സന്തോഷത്തിൻറെയും നിറവ് പകരുന്നു.കള്ളവും ചതിയുമില്ലാത്ത നല്ല കാലത്തിൻ്റെ അനിവാര്യത ഓർമ്മിക്കുന്ന തിരുവോണവും, സ്നേഹത്തിൻ്റെയും തിരിച്ചറിവിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശമായ നബിദിനവും യാദൃശ്ചികമായെങ്കിലും ഒന്നു ചേർന്ന ഈ സുദിനം, ലോക മനസ്സിനു നന്മയിലേക്കള്ള ഒരുമയ്ക്കു കാണിക്ക വയ്ക്കുന്നു.കുട്ടികളും മുതിർന്നവരും നല്ല കാലത്തിൻ്റെയും നല്ല മനസ്സിൻ്റെയും സന്ദേശവാഹകരായി സങ്കീർത്തനങ്ങൾ ആലപിക്കുന്നു. സന്തോഷ പ്രകടനങ്ങൾ നടത്തുന്നു. പുതു വസ്ത്രം ധരിച്ചു സ്നേഹത്തിൻ്റെ വെണ്മയും ഉൺമയും കൈമാറുന്നു. സന്തോഷമായി ഭക്ഷണം കഴിക്കുന്നു. സൽക്കരിക്കുന്നു. തനതു മാനസികാവി ഷ്ക്കാരങ്ങളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയും സൽസ്വഭാവങ്ങൾക്കു ധന്യത പകരുന്നു. എങ്ങും മാനവികതയിലൂന്നിയ പുതിയ കാലത്തിനുള്ള പുതു സന്ദേശ സമർപ്പണങ്ങൾ. നിഷ്കളങ്ക സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സഹജ ഉറവകൾ മലയാളികൾ ഇന്നു മാനവികതക്കു സമർപ്പിക്കുകയാണ്.
