ന്യൂഡല്‍ഹി: ജി എസ് ടി പരിഷ്‌ക്കരണത്തിലൂടെ ആവശ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ജീവന്‍ രക്ഷാമരുന്നുകളുടെ നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ കുറവു വരുത്തി.
അതേസമയം ആഡംബര വസ്തുക്കള്‍ക്കും മദ്യത്തിനും ചൂതാട്ടത്തിനും നികുതി വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുതിയില്‍ നിന്നു നാടിനെയും ജനങ്ങളെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജി എസ് ടി നികുതി പരിഷ്‌ക്കരിച്ചത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക- വ്യവസായിക ഉല്‍പ്പന്നങ്ങളുടെ ചെലവു വര്‍ധിപ്പിക്കാനും കുറഞ്ഞ വിലക്ക് അതു എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ജി എസ് ടി നിരക്കുകളില്‍ കേന്ദ്രം പരിഷ്‌ക്കരണം ഏര്‍പ്പെടുത്തിയത്.
ജി എസ് ടി നികുതി പരിഷ്‌ക്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളായ ധാര്‍മ്മിക അവശ്യവസ്തുക്കള്‍, മരുന്നുകള്‍, ചെറിയ കാറുകള്‍, ഉപകരണങ്ങള്‍, ടൂത്ത് പേസ്റ്റ്, ഇന്‍ഷൂറന്‍സ്, ട്രാക്ടറുകള്‍, സിമന്റ് എന്നിവയുടെ ജി എസ് ടി കുറച്ചു. ഭക്ഷണ പാനീയങ്ങള്‍, ചപ്പാത്തി, പറന്ത എന്നിവയുടെ നിലവിലുള്ള അഞ്ചുശതമാനം ജി എസ് ടി ഒഴിവാക്കി. പാല്‍, ചേന, പനീര്‍, പിസ്സ, ബ്രഡ്, ഖക്ര എന്നിവയുടെ നികുതി അഞ്ചു ശതമാനമായിരുന്നു. അതു പൂര്‍ണ്ണമായി ഒഴിവാക്കി.
വെണ്ണ, നെയ്യ്, ഡ്രൈ നട്സ്, കണ്ടന്‍സ്ഡ് മില്‍ക്ക്, സോംസജ്ജകള്‍, മാംസം, പഞ്ചസാര, പഞ്ചസാര തിളപ്പിച്ച മിഠായി ജാം, ഫ്രൂട്ട്, ജല്ലികള്‍, കരിക്ക്, നംകീന്‍, 20ലിറ്റര്‍ കുപ്പിവെള്ളം, പഴച്ചാറുകള്‍, പാല്‍, ഐസ്‌ക്രീം, പേസ്ടി ബിസ്‌ക്കറ്റുകള്‍ എന്നിവ ചേര്‍ന്ന പാനീയങ്ങള്‍, കോണ്‍ഫ്ളേക്കുകള്‍, ധാന്യങ്ങള്‍, പഞ്ചസാരമിഠായി എന്നിവക്കു നിലവിലുള്ള 18 ശതമാനം ജി എസ് ടി അഞ്ചുശതമാനമായി കുറച്ചു. മറ്റു കൊഴുപ്പുകളുടെയും ചീസിന്റെയും ജി എസ് ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. സോയപാല്‍ പാനീയങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായും കുറച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 5,12,18,28 ശതമാനം ജി എസ് ടി സ്ലാബുകള്‍ 5 ശതമാനം, 18 ശതമാനം എന്നു രണ്ടു സ്ലാബുകളായി കുറച്ചു.
എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള കാറുകള്‍, പുകയില, സിഗരറ്റ് തുടങ്ങിയവക്കു ജി എസ് ടി 40 ശതമാനമായി വര്‍ധിപ്പിച്ചുകൊണ്ട് പ്രത്യേക നികുതി ഏര്‍പ്പെടുത്തി.
പാന്‍മസാല, ഗുഡ്ക, സിഗരറ്റ്, സര്‍ദ പോലുള്ള ചവക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍, പുകയില, ബീഡി എന്നിവ ഒഴികെയുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പുതുക്കിയ നികുതി 22ന് നിലവില്‍ വരും. പാല്‍പ്പൊടി, അടുക്കള ഉപകരണങ്ങള്‍, കുടകള്‍, പാത്രങ്ങള്‍, സൈക്കിളുകള്‍, മുളകൊണ്ടുണ്ടാക്കിയ വീട്ടുപകരണങ്ങള്‍, ചീപ്പുകള്‍ എന്നിവക്കു 12 ശതമാനമായിരുന്ന ജി എസ് ടി അഞ്ചുശതമാനമായി കുറച്ചു. ഷാംപു, ടാല്‍ക്കം പൗഡര്‍, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഫേസ്പൗഡര്‍, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവയുടെ നികുതിയും 18ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. വീട്ടുപകരണങ്ങള്‍, എയര്‍ കണ്ടീഷനറുകള്‍, ഡിഷ്വാഷറുകള്‍, ടി വികള്‍ എന്നിവയുടെ ജി എസ് ടി 28 ശതമാനത്തില്‍ നിന്നു 18 ശതമാനമായി കുറച്ചു. പഠനാവശ്യത്തിനുള്ള ഉപകരണങ്ങളായ ഭൂപടങ്ങള്‍, ചാര്‍ട്ടുകള്‍, ഗ്ലോബുകള്‍ പെന്‍സിലുകള്‍, ഷാര്‍പ്പറുകള്‍, ക്രയോണുകള്‍, പാസ്റ്റലുകള്‍, വ്യായാമ പുസ്തകങ്ങള്‍, നോട്ട് ബുക്കുകള്‍ എന്നിവക്കുണ്ടായിരുന്ന 12 ശതമാനം ജിഎസ്ടി പൂര്‍ണ്ണമായി ഒഴിവാക്കി. ഇറേസറുകളുടെ അഞ്ചു ശതമാനം നികുതിയും എടുത്തു കളഞ്ഞു.
പാദരക്ഷകള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. ജീവന്‍ രക്ഷാ മരുന്നുകള്‍, ആരോഗ്യ സംബന്ധമായ ഉപകരണങ്ങള്‍ എന്നിവയുടെ 12 ശതമാനവും 18 ശതമാനവുമായിരുന്ന നികുതി അഞ്ചു ശതമാനമായി കുറച്ചു. ഇതില്‍ ചില ഇനങ്ങളുടെ നികുതി പൂര്‍ണ്ണമായി എടുത്തു കളഞ്ഞു. 18 ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന തെര്‍മോ മീറ്ററുകളുടെ നികുതി അഞ്ചു ശതമാനമായി ഇളവു ചെയ്തു. മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഡയഗ്നോസ്റ്റിക് കിറ്റ്, റി ഏജന്റുകള്‍, ഗ്ലൂക്കോ മീറ്റര്‍, ടെസ്റ്റ് സ്റ്റ്രിപ്പുകള്‍, കറക്ടീവ് കണ്ണട എന്നിവയുടെ നികുതി നിരക്കു 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.
വ്യക്തിഗത ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി.ചരക്കു ഗതാഗതത്തിന്റെ തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഐടിസിയിലെ 12 ശതമാനത്തില്‍ നിന്നു ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി)അഞ്ച് ശതമാനമാക്കി. എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു.
350 സിസിവരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്കു 28 ശതമാനമായിരുന്ന നികുതി 18 ശതമാനമായി കുറച്ചു. ചെറിയ ഹൈബ്രിഡ് കാറുകളുടെ നികുതിയും കുറച്ചു. ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി തുടരും. വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ക്ക് നിലവിലുള്ള 28 ശതമാനം ജിഎസ്ടി 18 ശതമാനമായി കുറച്ചു.
1200 സിസിയില്‍ താഴെയും 4000 മില്ലിമീറററില്‍ അധികമല്ലാത്തതുമായ പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി വാഹനങ്ങള്‍ക്കും 1500 സിസി മുതല്‍ 4000 മില്ലിമീറ്റര്‍ വരെ നീളമുള്ള ഡിസല്‍ വാഹനങ്ങള്‍ക്കും 28 ശതമാനമായിരുന്ന നികുതി 18 ശതമാനമായി കുറച്ചു.
സിമന്റിന്റെ ജി എസ് ടി 28 ശതമാനമാനത്തില്‍ നിന്നും 18 ശതമാനമായും തയ്യല്‍ മെഷീന്റെ ജി എസ് ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായും കുറച്ചു. കാര്‍ഷിക യന്ത്രങ്ങള്‍, 15 എച്ച് പിയില്‍ കൂടുതല്‍ ശേഷിയുള്ള നിശ്ചിത വേഗതയുമുള്ള ഡീസല്‍, എഞ്ചിനുകള്‍, ഹാന്‍ഡ് പമ്പുകള്‍, ഡ്രിപ്പ് ഇറിഗേഷന്‍ ഉപകരണങ്ങള്‍, സ്പിംഗ്ളര്‍, നോസിലുകള്‍, കാര്‍ഷിക- പൂന്തോട്ട പരിപാലനയന്ത്രങ്ങള്‍, കൊയ്ത്- മെതിയടി യന്ത്രങ്ങള്‍, കമ്പോസ്റ്റിംഗ് മെഷീനുകള്‍, ട്രാക്ടറുകള്‍, മറ്റു കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ നികുതി 12 ശതമാനത്തില്‍ നിന്നു അഞ്ചുശതമാനമായി കുറച്ചു. സ്വയം ലോഡിംഗ് ചെയ്യുന്ന കാര്‍ഷിക ട്രെയിലറുകള്‍, കൈവണ്ടികള്‍ എന്നിവയുടെ നികുതിയും അഞ്ചു ശതമാനമായി കുറച്ചു. ജൈവ കീടനാശിനിയുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറവു വരുത്തി. വളങ്ങള്‍ക്കും നിയന്ത്രിത ഉത്തരവില്‍പ്പെടുന്ന സൂക്ഷ്മ പോഷകങ്ങള്‍ക്കും ജി എസ് ടി അഞ്ചു ശതമാനമായി കുറച്ചു.
ട്രാക്റിന്റെ സ്പെയര്‍ പാര്‍ട്സുകള്‍ക്കു 18 ശതമാനമായിരുന്ന ജി എസ് ടി അഞ്ചു ശതമാനമാക്കി. ഹെല്‍ത്ത് ക്ലബ്ബ്, സലൂണ്‍, ബാര്‍ബര്‍ഷോപ്പ്, ഫിറ്റ്നസ് സെന്റര്‍, യോഗ സെന്റര്‍ എന്നിവക്കു 18 ശതമാനമായിരുന്ന ജി എസ് ടി അഞ്ചുശതമാനമാക്കി കുറച്ചിട്ടുണ്ട്.
അതേസമയം വായു സഞ്ചാരമുള്ള കഫീന്‍ അടങ്ങിയ പാനീയത്തിനു നിലവിലുള്ള 28 ശതമാനം ജി എസ് ടി 40 ശതമാനമായി വര്‍ധിപ്പിച്ചു. കൊക്കോകോള, പെപ്സി എന്നിവയുടെ നികുതിയും വര്‍ധിപ്പിച്ചു.
ലഹരി പാനീയങ്ങളുടെ ജി എസ് ടി 18ല്‍ നിന്നു 40 ശതമാനമായി വര്‍ധിപ്പിച്ചു. പഞ്ചസാര, മധുര പലഹാരങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ ചേര്‍ന്ന എല്ലാ സാധനങ്ങള്‍ക്കും ജി എസ് ടി നിലവിലുള്ള 28 ശതമാനത്തില്‍ നിന്നു 40 ശതമാനമായി വര്‍ധിപ്പിച്ചു. 1200 സി സിക്കു മുകളിലും 4000 മില്ലി മീറ്ററില്‍ കൂടുതലുമുള്ള എല്ലാ ഓട്ടോ മൊബൈലുകള്‍ക്കും 350 സി സിക്കു മുകളിലുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്കും വ്യക്തിഗത ഉപയോഗത്തിനുള്ള യാച്ചുകള്‍, വിമാനങ്ങള്‍, റേസിംഗ് കാറുകള്‍ എന്നിവക്കും നികുതി 40 ശതമാനമായി വര്‍ധിപ്പിച്ചു. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും 40 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാടക സേവനങ്ങള്‍, കാസിനോകള്‍, ചൂതാട്ടം, കുതിരപ്പന്തയം, ലോട്ടറി, ഓണ്‍ലൈന്‍ മണി ഗെയിം എന്നിവക്കും 40 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ന്യായവിലക്കു ലഭ്യമാക്കല്‍ എന്നിവയാണ് ജി എസ് ടി പരിഷ്‌ക്കരണത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍. ഇതുവഴി വിദേശ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ജനങ്ങളെ പര്യാപ്തരാക്കുക എന്ന ലക്ഷ്യവുമുണ്ട്.
