പാലക്കാട്: അട്ടപ്പാടിയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആനക്കല്ല് ഊരിലെ മണികണ്ഠന്‍(35) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ഈശ്വരനാണ് യുവാവിനെ വെട്ടിയത്. വ്യാഴാഴ്ച ഉച്ചയോടെ മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഈശ്വരന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഭാര്യ: വെള്ളി. അച്ഛൻ: കാടൻ. അമ്മ: പൊളിച്ചി.
