കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 18.240 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കൊടിയമ്മ പൂക്കട്ടയിലെ എം.അബ്ദുല്‍ അസീസി (42)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ജിജേഷ്, എസ് ഐ കെ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രനും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. മയക്കുമരുന്ന് കടത്തിനു ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ കൊടിയമ്മ ജംഗ്ഷനില്‍ ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പൊലീസിനെ കണ്ട് ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അബ്ദുല്‍ അസീസ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
