പൊലീസ് ജാമ്യത്തില്‍ വിട്ട യുവാവിനെ കൊലപ്പടുത്തിയകേസ്: ഒളിവില്‍ പോയ കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍; നാലുപ്രതികള്‍ ഇപ്പോഴും ഗള്‍ഫില്‍ ഒളിവില്‍
കാസര്‍കോട്: വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ബന്ധുവിനൊപ്പം വിട്ടയക്കുകയും ചെയ്ത യുവാവിനെ കൊലപ്പടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുഞ്ചത്തൂര്‍, ഉദ്യാവര്‍ മാടയിലെ അഹമ്മദ് നൗഫലിനെ(33)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.മീഞ്ച, മദക്കളയിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ മൊയ്തീന്‍ ആരിഫ് (21) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. എട്ടു പ്രതികളുള്ള കേസില്‍ മൂന്നുപേരെ പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ നൗഫല്‍ കൂടി അറസ്റ്റിലായതോടെ പിടിയിലായ …