തലപ്പാടി: തലപ്പാടിയില്‍ എംഡിഎംഎ വില്‍പന നടത്താനെത്തിയ രണ്ടു യുവാക്കള്‍ ഉള്ളാള്‍ പൊലീസിന്റെ പിടിയിലായി. തച്ചാനി സ്വദേശികളായ ഫസല്‍ ഹുസൈന്‍ (33), നൗഷാദ് (32) എന്നിവരാണ് അറസ്റ്റിലായത്.
തലപ്പാടി തച്ചാനി ഗ്രൗണ്ടില്‍ നിരോധിത മയക്കുമരുന്ന് എംഡിഎംഎ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 15 ഗ്രാം എംഡിഎംഎ, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു പോര്‍ട്ടബിള്‍ ഡിജിറ്റല്‍ വെയിംഗ് മെഷീന്‍, 95,500 രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
