കാഞ്ഞങ്ങാട്: പത്തുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് ഉണ്ടായ സംഘര്‍ഷക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കാഞ്ഞങ്ങാട്, ആറങ്ങാടി, നാലുപുരപ്പാട്ടില്‍ എന്‍ പി അറഫാത്തി (33)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് മംഗ്‌ളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റു ചെയ്തത്.
പത്തുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിയായ അറഫാത്തിനെതിരെ വാറന്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും അയച്ചു കൊടുത്തിരുന്നു. ഗള്‍ഫിലായിരുന്ന അറഫാത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മംഗ്‌ളൂരു വിമാനതാവളത്തില്‍ എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ അറഫാത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലാവുകയായിരുന്നു. വിവരമറിഞ്ഞ് മംഗ്‌ളൂരുവിലേയ്ക്ക് പോയ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പ്രതിയെ ഏറ്റുവാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു.
