ചേര്‍ത്തല: പതിനേഴുകാരനെയും കൊണ്ട് നാടുവിട്ട 28കാരിയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പള്ളിപ്പുറം സ്വദേശിനിയായ സനൂഷ (28)യാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ കുത്തിയോട് പൊലീസിലും യുവതിയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ ചേര്‍ത്തല പൊലീസിലും പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയതിനു ശേഷം ഇരുവരും ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനിടയില്‍ യുവതി വാട്‌സ്ആപ്പില്‍ ബന്ധുവിനു സന്ദേശം അയച്ചു. പ്രസ്തുത സന്ദേശം പിന്‍തുടര്‍ന്ന് പൊലീസ് കൊല്ലൂരില്‍ എത്തിയാണ് ഇരുവരെയും പിടികൂടിയത്. നാട്ടിലെത്തിച്ച് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. വിദ്യാര്‍ത്ഥിയെ കോടതി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
