കാസര്‍കോട്: ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്തെ വിജയന്‍(45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
വിജയന്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതമായി പരിക്കേ വിജയനെ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
