മംഗളൂരു: വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട കാസര്‍കോട് സ്വദേശിയടക്കം 2 പിടിയിലായി. കാസര്‍കോട് സ്വദേശി പ്രണവ് വി ഷേണായി (24), തളിപ്പാട് സ്വദേശി അനുഷ് ആര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പജിരു കമ്പാലപടവിലെ ശ്രീ ദുര്‍ഗ്ഗ കാളി ക്ഷേത്രത്തിലേക്കുള്ള റോഡിലുള്ള വീട്ടിലാണ് മദ്യ നിര്‍മാണം കണ്ടെത്തിയത്. പിന്നില്‍ മലയാളികളായ തോമസും മണിക്കുട്ടനും ആണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ പൊലീസ് എത്തുമ്പോള്‍ രക്ഷപ്പെട്ടു.
പരിശോധനയില്‍, മൂന്ന് മദ്യനിര്‍മ്മാണ യന്ത്രങ്ങള്‍, ഒരു മിക്‌സര്‍ മെഷീന്‍, മദ്യക്കുപ്പികള്‍, ഗോവയില്‍ മാത്രം വില്‍ക്കാന്‍ ലൈസന്‍സുള്ള എട്ട് കുപ്പി മാന്‍ഷന്‍ ഹൗസ് ബ്രാണ്ടി എന്നിവയുള്‍പ്പെടെ 1,15,110 രൂപ വിലമതിക്കുന്ന അനധികൃത വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മദ്യ നിര്‍മാണവും വിതരണവും വീട്ടില്‍ നടക്കുന്നുണ്ടെന്നും രഹസ്യവിവരത്തെ തുടര്‍ന്നാണ് എത്തിയതെന്നും പൊലീസ് പറഞ്ഞു.
