ചെന്നൈ: മദ്യലഹരിയില്‍ വരന്റെ സുഹൃത്തുക്കള്‍ കാണിച്ച അതിക്രമത്തില്‍ ക്ഷുഭിതയായി നവവധു വിവാഹം വേണ്ടെന്നു വച്ച് വിവാഹ വേദിയില്‍ നിന്നു ഇറങ്ങിപ്പോയി. കൃഷ്ണഗിരി ജില്ലയിലെ ബര്‍ഗൂരിലാണ് സംഭവം.
വിവാഹത്തലേന്ന് നടന്ന സല്‍ക്കാരത്തിനിടയില്‍ മദ്യ ലഹരിയില്‍ എത്തിയ വരന്റെ സുഹൃത്തുക്കള്‍ നവവധുവിനോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. തനിക്കു നൃത്തം ചെയ്യാന്‍ അറിയില്ലെന്നും താല്‍പ്പര്യം ഇല്ലെന്നും പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നവവധു നൃത്തം ചെയ്യാത്തതില്‍ വരന്റെ സുഹൃത്തുക്കള്‍ ക്ഷുഭിതരാവുകയും നവവധുവിനെ അസഭ്യം പറയുകയും മാതാപിതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു കണ്ട് ഞെട്ടിപ്പോയ നവവധു വിവാഹത്തിനു മുമ്പ് ഇതാണ് അവസ്ഥയെങ്കില്‍ വിവാഹ ശേഷം എന്താകുമെന്നു ചോദിച്ച് വേദിയില്‍ നിന്നു ഇറങ്ങിപ്പോയി. വിവാഹം റദ്ദാക്കിയതായി മാതാപിതാക്കളും അറിയിച്ചു. ഹാളില്‍ കെട്ടിയിരുന്ന ബാനറുകളും അലങ്കാരങ്ങളും നീക്കം ചെയ്ത ശേഷം നവവധുവും കുടുംബവും സ്ഥലം വിട്ടു. ഒടുവില്‍ വരന്റെ സുഹൃത്തുക്കളും സ്ഥലം വിട്ടു.
