ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷിന്റെ മകൾ റോഷ്നി(14)യാണ് മരിച്ചത്. കുമളി വെള്ളാരംകുന്ന് സ്കൂളിലെ വിദ്യാർത്ഥിനിയാണ് റോഷ്നി. തൊഴിലുറപ്പ് ജോലിക്കു പോയ മാതാവ് രാജി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിയനിലയിൽ മകളെ കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി. സഹോദരി: രേഷ്മ. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
