ഓണ സമ്മാനമായി കുരുന്നുകളുടെ കൈകൊട്ടിക്കളി

ബോവിക്കാനം: ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക സ്‌കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം പ്രീ-പ്രൈമറി കുരുന്നുകളുടെ കൈകൊട്ടിക്കളിക്കൊണ്ട് ശ്രദ്ധേയമായി. അമ്പതോളം കുരുന്നുകള്‍ കൈകൊട്ടിക്കളിയുടെ ഭാഗമായി. രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെയാണ് ഇത് അഭ്യസിച്ചത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നവ്യാനുഭവം പകര്‍ന്ന ദൃശ്യാവിഷ്‌കാരമാണ് കുഞ്ഞുങ്ങള്‍ സമ്മാനിച്ചത്. ഓണാഘോഷപരിപാടിയോടാനുബന്ധിച്ച് സ്‌കൂളില്‍ പൂക്കള മത്സരവും കസേര കളി, കമ്പവലി, ലക്കി കോര്‍ണര്‍ തുടങ്ങിയ വിവിധ മത്സരയിനങ്ങളും നടന്നു. മത്സരത്തിലെ വിജയികള്‍ക്ക് ഹെഡ്മാസ്റ്ററും പി.ടി.എ. ഭാരവാഹികളും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുമ്പളയില്‍ സ്‌കൂള്‍ അധികൃതര്‍ അറിയാതെ ഗ്രൗണ്ട് അളന്നെടുത്ത് കല്ലിട്ടതായി പരാതി; ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: കാലാകാലങ്ങളായി കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ജി എസ് ബി എസിലെയും കുട്ടികള്‍ ഉപയോഗിക്കുന്ന ഗ്രൗണ്ടിന്റെ ഒരു ഭാഗം പൊതുമരാമത്ത് അധികൃതര്‍ ആരും അറിയാതെ അളന്ന് കല്ലിട്ട് അതിര്‍ത്തി തിരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നേരത്തെ പൊതുമരാമത്തു വകുപ്പിനു കീഴില്‍ ഉണ്ടായിരുന്ന റസ്റ്റ് ഹൗസ് ഭാഗത്തു നിന്നാണ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലം അളന്നെടുത്ത് കല്ലിട്ടതെന്നും വര്‍ഷങ്ങളായി കുട്ടികള്‍ ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലത്തു നിന്നും ഒരിഞ്ചു പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു പി …

ശ്വാസതടസം; യുവാവ് മാതാപിതാക്കളുടെ കണ്‍മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ശ്വാസതടസത്തെ തുടര്‍ന്ന് യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കൂഡ്‌ലു, കാന്തിക്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സതീശ(28)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞെത്തിയ സതീശയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കളായ ശിവണ്ണയും പുഷ്പയും ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണ്ണാടക, മാണ്ട്യ സ്വദേശികളായ ശിവണ്ണയും കുടുംബവും വര്‍ഷങ്ങളായി കാന്തിക്കരയിലാണ് താമസം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാസര്‍കോട്ട് തന്നെ സംസ്‌ക്കരിക്കുമെന്ന് പിതാവ് ശിവണ്ണ പറഞ്ഞു.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന്റെ വില 77,000ത്തിലേയ്ക്ക്, ഒറ്റദിവസത്തെ വര്‍ധന 1,200 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡിട്ട് സ്വര്‍ണവില. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലയില്‍ എത്തി. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് കുതിപ്പിന് പിന്നില്‍. അന്തര്‍ദേശീയ വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,447 ഡോളര്‍ നിലവാരത്തിലാണ്. ആഗോള വിപണിയില്‍ വില ഉയരുകയും രൂപയുടെ …

പൊലീസ് ക്യാമ്പില്‍ എസ്‌ഐ തൂങ്ങി മരിച്ചനിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

പത്തനംതിട്ട: പൊലീസ് ക്യാമ്പില്‍ എസ്‌ഐയെതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോന്‍ (51) ആണ് മരിച്ചത്. കുടുംബസമേതം ക്യാംപ് ക്വാട്ടേഴ്‌സിലായിരുന്നു താമസം. ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോന്‍. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

കണ്ണപുരത്തെ വന്‍ സ്‌ഫോടനം: മരിച്ചത് കണ്ണൂരിലെ മുഹമ്മദ് ആഷാം; വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെ തെരയുന്നു, ആരോപണ- പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും സി പി എമ്മും

കണ്ണൂര്‍: കണ്ണപുരം, കീഴറയിലെ വാടക വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍, ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്നാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കീഴറയിലെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്ത ചാലാട് സ്വദേശിയായ അനൂപ് മാലിക്കിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇയാള്‍ നേരത്തെയും സ്ഫോടന കേസില്‍പ്രതിയാണെന്നു പൊലീസ് പറഞ്ഞു. 2016 ല്‍ കണ്ണൂര്‍, പൊടിക്കുണ്ടിലെ വാടക വീട്ടില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ്. അന്നുണ്ടായ സ്ഫോടനത്തില്‍ നാലുകോടിയുടെ …

അംഗടിമുഗറിലെ പഴയകാല കര്‍ഷകന്‍ ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: അംഗടിമുഗറിലെ പഴയകാല കര്‍ഷകന്‍ മുന്നൂര്‍ ഹൗസില്‍ ഇബ്രാഹിം എന്ന ഉമ്പു(80) അന്തരിച്ചു. ഭാര്യ: ബിഫാത്തിമ(ബീബി)മൊഗ്രാല്‍. മക്കള്‍: ഷബീര്‍(സൗദി), സംസുദ്ദീന്‍( കുവൈത്ത്), അശ്‌റഫ്, സാജിത, സബാന. മരുമക്കള്‍: അലി ദുബായ് (ബാഡൂര്‍), കബീര്‍ സൗദി (കിന്നിംഗാര്‍). സഹോദരങ്ങള്‍: ഇസ്മായില്‍, ഖദീജ, ആയിഷ, പരേതരായ അബ്ദുറഹ്‌മാന്‍, മുഹമ്മദ്.ഉമ്മലിമ്മ, ആസിയ. മൃതദേഹം ഉച്ചയോടെ മുന്നൂര്‍ ജുമാമസ്ജിദില്‍ കബറടക്കും.

ഓണം ഇത്തവണ വെള്ളത്തിലാകുമോ? പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇക്കുറി ഓണത്തിന് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. സെപ്റ്റംബര്‍ 1, 2, 3, 4 തിയതികളില്‍ പരക്കെ മഴയ്ക്ക് സാധ്യത. അങ്ങനെ വരുമ്പോള്‍, ഉത്രാടം ദിവസം മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. അത് വഴിയോര കച്ചവടക്കാരെയാണ് ബാധിക്കുക. ഓണാഘോഷ തയ്യാറെടുപ്പിലാണ് കേരളം മുഴുവന്‍. ക്ലബുകളും സ്ഥാപനങ്ങളും ഉത്രാടം മുതല്‍ വിപുലമായ …

സമാന്തര ലോട്ടറി; കുമ്പളയില്‍ രണ്ടുപേരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: കുമ്പള ടൗണ്‍ കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. അനന്തപുരത്തെ സതീശന്‍ (57), നാരായണമംഗലത്തെ രാജേഷ് (32)എന്നിവരെയാണ് എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. പൊലീസ് സംഘത്തില്‍ എ എസ് ഐ ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് എന്നിവരും ഉണ്ടായിരുന്നു.കുമ്പളയിലും പരിസരങ്ങളിലും സമാന്തര ലോട്ടറി ഇടപാട് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ പി ജിജീഷിന്റെ …

കടയിലേയ്ക്ക് സാധനം വാങ്ങിക്കാന്‍ പോയ ആള്‍ വെള്ളത്തില്‍ വീണു മരിച്ചു; സംഭവം ചെര്‍ക്കള, പാടിയില്‍

കാസര്‍കോട്: കടയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പാടി, എതിര്‍ത്തോട്, കവരംക്കോലിലെ നാരായണ നായിക് (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9ന് കടയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇദ്ദേഹം വീട്ടില്‍ നിന്നു പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ഉച്ചയ്ക്ക് എതിര്‍ത്തോട് ജംഗ്ഷനു സമീപത്ത് മഴവെള്ളം കെട്ടി നിന്ന നടപ്പാതയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക …

ഓണപ്പരീക്ഷ കഴിഞ്ഞു: സ്‌കൂളുകള്‍ ഓണാഘോഷപ്പൊലിമയില്‍, ഓണാവധി സെപ്റ്റംബര്‍ ഏഴ് വരെ

കാസര്‍കോട്: സ്‌കൂള്‍ വര്‍ഷാരംഭം മുതല്‍ ശക്തമായ മഴയും പൊതു അവധി ദിവസങ്ങളുമായി സ്‌കൂളുകളും വിദ്യാര്‍ഥികകളും ഓണാഘോഷ നിറവിലേക്ക്. ഈ വര്‍ഷം ഇതുവരെ അവധിക്കാലമായി ഉല്ലസിച്ച വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷ ഇത്തവണ ഏറെ പ്രയാസമായിരുന്നു. പരീക്ഷ കഴിഞ്ഞദിവസം അവസാനിച്ചു. എന്താണ് എഴുതിയതെന്ന് ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൈമലര്‍ത്തുന്നു. പാഠഭാഗങ്ങള്‍ ഒന്നും പൂര്‍ത്തിയായിരുന്നില്ല. സ്‌കൂള്‍ തുറന്നു ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30% മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് …

കൊല്ലൂരില്‍ ദര്‍ശനത്തിനെത്തിയ ഭര്‍തൃമതിയെ കാണാതായി; സൗപര്‍ണിക പുഴയില്‍ ഒഴുക്കില്‍പെട്ടതായി സംശയം

മംഗളൂരു: രണ്ടുദിവസം മുമ്പ് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭര്‍തൃമതിയായ യുവതിയെ കാണാതായി. സൗപര്‍ണിക പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതായി എന്നാണ് വിവരം. ബംഗളൂരു ത്യാഗരാജനഗറില്‍ താമസിക്കുന്ന സി.ആര്‍. ഗോവിന്ദരാജുവിന്റെ മകള്‍ വസുധ ചക്രവര്‍ത്തി(46)യാണ് കാണാതായത്. 28 ന് കൊല്ലൂരില്‍ എത്തിയ യുവതി ഒരു സ്വകാര്യ ലോഡ്ജിന് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തില്‍ പോയിരുന്നു. ആഞ്ജനേയ ക്ഷേത്ര ശീകോവിലില്‍ കുറച്ചു സമയം ചെലവഴിച്ച ശേഷം, സൗപര്‍ണിക നദി കാണാന്‍ പോയി. അവിടെവെച്ച് കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോണും മറ്റ് …

ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എജിഎം വെള്ളിക്കോത്തെ പുറവങ്കര പുരുഷോത്തമന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എജിഎം വെള്ളിക്കോത്ത് വേദ് നിവാസിലെ പുറവങ്കര പുരുഷോത്തമന്‍ നായര്‍ (84) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പുറവങ്കര തറവാട് ശ്മശാനമായ ആത്മാരാമത്തില്‍ നടക്കും. ഭാര്യ: എ.എം.ചന്ദ്രിക. മക്കള്‍: കിരണ്‍, അമര്‍ (ഇരുവരും യുഎസ്). മരുമക്കള്‍: അമാന്‍ഡ, ശക്തിമയി. സഹോദരങ്ങള്‍: പരേതരായ ജാനകി അമ്മ, ശാരദ അമ്മ, പത്മിനി അമ്മ, രാമചന്ദ്രന്‍ നായര്‍, അംബുജാക്ഷന്‍ നായര്‍, രാജേന്ദ്രന്‍ നായര്‍.

മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്‌പെന്‍സറി അംഗീകാരത്തിന്റെ നിറവില്‍: കേരള സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ അവാര്‍ഡ് യൂനാനി ഡിസ്‌പെന്‍സറിക്ക്

കാസര്‍കോട്: ആരോഗ്യ സേവനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ്പ അവാര്‍ഡ് കുമ്പള പഞ്ചായത്തിന്റെ മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്‌പെന്‍സറിക്കു ലഭിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വ- മാലിന്യ പരിപാലനം,അണുബാധ നിയന്ത്രണം എന്നിവയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ കായകല്‍പ്പ പുരസ്‌കാരം ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജില്‍ നിന്നും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍ അലി കെ എ, പ്രോഗ്രാം മാനേജര്‍ ഡോ. നിഖില, അറ്റന്‍ഡര്‍ …

ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം; നവംബർ ഒന്ന് മുതൽ ആറു വരെ കുട്ടമത്ത്, ഒരുക്കങ്ങൾ വിപുലമായി

കാസർകോട്: ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ ഒന്ന് മുതൽ ആറു വരെ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്നതിന് തീരുമാനിച്ചു. കലോത്സവം കൂടുതൽ മികവോടെ വിജയിപ്പിക്കുന്നതിന് സംഘാടക സമിതിയും സബ് കമ്മിറ്റികളും പ്രത്യേകം യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. കലോത്സവ ലോഗോ പ്രകാശനം സെപ്റ്റംബർ ഒന്നിനും സംഘാടക സമിതി ഓഫീസ് ഉദ്‌ഘാടനം എട്ടിനും നടത്തും. അനുബന്ധ പരിപാടികൾ വിപുലമായി നടത്തും. കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സ്കൂളിൽ ചേർന്ന മീഡിയ കമ്മിറ്റി യോഗം …

കണ്ണപുരത്തെ വാടകവീട്ടിൽ പുലർച്ചെ വൻ സ്ഫോടനം; ഒരാൾ മരിച്ചു, ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം

കണ്ണുർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചതായാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതെന്നാണ് സൂചന. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, വീടിനുള്ളില്‍ പടക്ക നിര്‍മാണം നടത്തി വരികയായിരുന്നുവെന്നും ഗുണ്ടാണ് പൊട്ടിത്തെറിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. …

പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്ത കേസിൽ നെട്ടണിഗെ സ്വദേശിയായ യുവാവിന് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യം ചെയ്ത് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും. ബെള്ളൂർ നെട്ടണിഗെ സ്വദേശി മദിമത്തിമാർ ഹൗസിലെ ഷംസുദ്ദീനെ(39) യാണ് കാസർകോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 16കാരിയെ വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകി ഫോണിൽ ശല്യം ചെയ്തു എന്നാണ് …