കാസര്‍കോട്: ലാന്റ് ഫോണ്‍ സറണ്ടര്‍ ചെയ്ത് നാലുവര്‍ഷം കഴിഞ്ഞിട്ടും നിക്ഷേപ തുകയായ 2,000 രൂപ തിരിച്ചു നല്‍കാതിരുന്നതിന് 30 വര്‍ഷത്തെ പലിശയും നഷ്ടപരിഹാരവും കോടതി ചെലവും ഉള്‍പ്പെടേ 27,728 തിരിച്ചു നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു. കാഞ്ഞങ്ങാട്ടെ പിവി ഗോപാലകൃഷ്ണന്റെ പരാതിയിലാണ് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ക്കെതിരെ ഉപഭോക്തൃ കമ്മിഷന്‍ വിധി പ്രസ്താവിച്ചത്. ഫോണ്‍ സറണ്ടര്‍ ചെയ്തതിനൊപ്പം ഡിപ്പോസിറ്റ് തുക തിരിച്ചു നല്‍കാന്‍ ഗോപാലകൃഷ്ണന്‍ അപേക്ഷ നല്‍കുകയും തുടര്‍ച്ചയായി ബന്ധപ്പെടുകയും ചെയ്‌തെങ്കിലും നിരുത്തരവാദപരമായ സമീപനമായിരുന്നു കാട്ടിയത്. തുടര്‍ന്നാണ് പരാതിക്കാരന്‍ കമ്മിഷനെ സമീപിച്ചത്. തുക നല്‍കുന്നതിന് കാലതാമസമുണ്ടായതിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ ജനറല്‍ മാനേജര്‍ക്ക് കഴിഞ്ഞില്ലെന്നും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കേണ്ട ഉത്തരവാദിത്വപ്പെട്ട ഒരു സര്‍ക്കാര്‍ സ്ഥാപനം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച കടുത്ത അനാസ്ഥ കണക്കിലെടുത്ത് കമ്മിഷന്‍ വിധി പ്രസ്താവിക്കുകയായിരുന്നു. പണം മുഴുവന്‍ ബിഎസ്എന്‍എല്‍ കൈമാറിയതായി പരാതിക്കാരന്‍ കാരവല്‍ ന്യൂസിനോട് വെളിപ്പെടുത്തി.
