ചെന്നൈ: തമിഴ്‌നാട്ടില്‍ ഹൃദയാഘാതത്തെ തുടന്ന് യുവാവായ കാര്‍ഡിയാക് സര്‍ജന്‍ മരിച്ചു. ചെന്നൈയിലെ സവീതാ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായ ഗ്രാഡ്‌ലിന്‍ റോയ് എന്ന 39 കാരനാണ് മരിച്ചത്. ഡ്യൂട്ടിയുടെ ഭാഗമായുള്ള റൗണ്ട്‌സിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണതിന് പിന്നാലെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ അരികിലെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ചയാണ് സംഭവം. ഇടതുഭാഗത്തെ പ്രധാന ധമനിയില്‍ 100 ശതമാനം ബ്ലോക്ക് ആയിരുന്നതിനാല്‍ ഹൃദയസ്തംഭനത്തെ തടുക്കാനായില്ലെന്നു ഹൈദരാബാദില്‍ നിന്നുള്ള ന്യൂറോളജിസ്റ്രായ ഡോ. സുധീര്‍ കുമാര്‍ എക്‌സില്‍ കുറിച്ചു. ഇത്തരം മരണങ്ങള്‍ക്കുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് വിശ്രമമില്ലാത്ത ജോലിയാണ്. ഗ്രാഡ്‌ലിന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്നും മുപ്പതുകളിലും നാല്‍പതുകളിലുമുള്ള ഡോക്ടര്‍മാര്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ നിരക്ക് കൂടുകയാണെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
