കാസര്‍കോട്: 25.92 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. കുഡ്ലു, ഉജിരക്കരെ ബദ്രഡുക്ക വീട്ടില്‍ വി.എന്‍ മനോജ് കുമാറി(40)നെയാണ് കറന്തക്കാട്ട് വച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. സൂരജും സംഘവും അറസ്റ്റു ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദന്‍, പ്രിവന്റീവ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ടി ഷംസുദ്ദീന്‍, എം.അനുരാഗ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും മദ്യവേട്ട നടത്തിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
