ധർമ്മസ്ഥല: ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിലെ പരാതിക്കാരന് സംരക്ഷണം നൽകിയ ആക്ടിവിസ്റ്റ് മഹേഷ് ഷെട്ടി തിമറോഡിയുടെ വീട് പ്രത്യേക അന്വേഷണസംഘം റെയ്ഡ് ചെയ്തു. പരാതിക്കാരന്റെ മൊബൈൽ ഫോണും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. പരാതിക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ ആരംഭിച്ച പരിശോധന വൈകുവോളം തുടർന്നു. തിമിറോഡിയുടെ വീടിനു ചുറ്റും പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക പൊലീസ് സംഘം തിമിറോഡിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. അന്വേഷണ സമയത്ത് തിമറോഡി വീട്ടിലുണ്ടായിരുന്നില്ല. സഹോദരൻ മോഹൻറെ വീടും പ്രത്യേക അന്വേഷണസംഘം റെയ്ഡ് ചെയ്തു. അതേസമയം മകളെ കാണാതായെന്ന് ആരോപിച്ച് രംഗത്തെത്തിയ സുജാത ഭട്ട് പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരായി. അഭിഭാഷകർക്കൊപ്പ മാണ് സുജാത എത്തിയത്. രാത്രി വരെ അവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ തുടരുമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. അതിനിടെ, വിവാദവുമായി ബന്ധപ്പെട്ടു ജൈനമത ക്കാരുടെ വികാരം പ്രണപ്പെടുത്തിയെന്ന് ആരോപിച്ചു ആക്ടീവിസ്റ്റ് ഗിരീഷ് മട്ടന്നവറിനും കുഡ്‌ലറാം പേജിനും എതിരെ കേസെടുത്തു.
