പിലിക്കോട് എരവിൽ സ്വദേശി ഹരിദാസൻ അന്തരിച്ചു

കാസർകോട്: പിലിക്കോട് എരവിലെ ടി.വി.ഹരിദാസൻ (76) അന്തരിച്ചു. ഭാര്യ: ശ്രീദേവി (കുന്നരു). മക്കൾ: പ്രമോദ്‌, പ്രദോഷ്, പരേതയായ പ്രസീത. മരുമക്കൾ: മഞ്ജുഷ ( ബങ്കളം), ഗിരീഷ് കുമാർ (ചെങ്ങൽ). സഹോദരങ്ങൾ: ടി.വി.കൃഷ്ണൻ, ടി.വി.സുകുമാരൻ, ടി.വി.നാരായണി, ടി.വി.തമ്പായി (പാണപ്പുഴ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.

മകൻ വിദേശത്ത് നിന്ന് എത്തുന്നതിന് മണിക്കൂറുകൾ മാത്രം, കിടപ്പുമുറിയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിച്ചത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി

കണ്ണൂർ: അലവിലിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. കല്ലാളത്തിൽ പ്രേമരാജൻ, എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.മകൻ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ കെ ശ്രീലേഖ. …

ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി വനിതാ നേതാവിന്റെ പരാതി; യൂട്യൂബര്‍ അറസ്റ്റില്‍

മലപ്പുറം: ബിജെപി പ്രാദേശിക വനിതാ നേതാവിനെ യൂട്യൂബര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി. സംഭവത്തില്‍ മലപ്പുറം കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് വനിതാ നേതാവിന്റെ പരാതി. താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലേക്ക് കടന്നുവന്ന സുബൈര്‍ ബാപ്പു തന്നെ ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി വനിതാ നേതാവ് പറയുന്നത്. ഈ സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സുബൈറിന്റെ അറസ്റ്റ് …

തലപ്പാടി ബസ് അപകടം; മരിച്ചവരുടെ എണ്ണം ആറായി, ബസിന് ഇന്‍ഷൂറന്‍സില്ലെന്ന് എംഎല്‍എ

കാസര്‍കോട്: കേരളാതിര്‍ത്തി തലപ്പാടിയില്‍ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഓട്ടോഡ്രൈവറും, നാലു സ്ത്രീകളും പത്തുവയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മംഗളൂരു കോട്ടേക്കാര്‍ സ്വദേശി ഹൈദര്‍ അലി(47), ഓട്ടോയിലുണ്ടായിരുന്ന കോട്ടേക്കാര്‍ സ്വദേശിനികളായ ഖദീജ(60), നഫീസ(52), അവ്വമ്മ, നഫീസയുടെ മകള്‍ ആയിഷ ഫിദ(16), ഷാഹുല്‍ ഹമീദിന്റെ മകള്‍ പത്തുവയുകാരി ഹസ്ന എന്നിവരാണ് മരിച്ചത്. തൂമിനാട്ടിലുള്ള ബന്ധുവീട്ടില്‍ പോവുകയായിരുന്നു ഓട്ടോയിലുള്ളവര്‍. പരിക്കേറ്റ് ആശുപത്രിയിലുള്ള സുരേന്ദ്രനും ലക്ഷ്മിയും തലപ്പാടി സ്വദേശികളാണ്. ഇവര്‍ക്ക് പരിക്ക് …

കുമ്പള സിഎച്ച്‌സി റോഡില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കുമ്പള സിഎച്ച്‌സി റോഡില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. കോയിപ്പാടി സ്വദേശി സികെ ചേത(26)നെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെവി ശ്രാവണും സംഘവും പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടേയുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. പ്രിവന്റ്റ്റീവ് ഓഫീസര്‍ കെവി മനാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ രാഹുല്‍, പ്രവീണ്‍ കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എംവി കൃഷ്ണപ്രിയ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ സ്‌റ്റേറ്റ് ബസ് ഇടിച്ചുകയറി; 4 പേര്‍ മരിച്ചു, മരിച്ചവരില്‍ ഡ്രൈവറും

കാസര്‍കോട്: തലപ്പാടിയില്‍ നിയന്ത്രണം വിട്ട കര്‍ണാടക കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിച്ചുകയറി 4 പേര്‍ മരിച്ചു. മൂന്നു സ്ത്രീകളും ഓട്ടോഡ്രൈവറുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണെന്നറിയുന്നു. അതില്‍ ഒരാള്‍ അത്യാസന്ന നിലയിലാണെന്ന് പറയുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം. അമിത വേഗതയില്‍ കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയില്‍ ഒരു ഓട്ടോയിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് ബസ് വെയ്റ്റിങ് ഷെഡില്‍ ഇടിച്ചുകയറിയത്. ഓട്ടോഡ്രൈവര്‍ …

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, വയനാട്ടില്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലര്‍ട്ടാണ്. വയനാട്ടില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ജില്ലയില്‍ ജാഗ്രത പ്രഖ്യാപിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡീഷ തീരത്തിനു സമീപം …

വീട് കുത്തിത്തുറന്ന് 4 പവനും 9 ലക്ഷവും കവര്‍ന്നു; 19 കാരനായ മോഷ്ടാവിനെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്

കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി 24 മണിക്കൂറിനകം വളപട്ടണം പൊലീസിന്റെ പിടിയില്‍. കാട്ടാമ്പള്ളി സ്വദേശി പി. മുഹമ്മദ് റിഹാന്‍(19) ആണ് അറസ്റ്റിലായത്പരപ്പില്‍ വയലിലെ പി. ഫാറൂഖിന്റെ വീട്ടില്‍ നിന്ന് മൂന്നര പവനും 9 ലക്ഷം രൂപയുമാണ് ബുധനാഴ്ച പുലര്‍ച്ചെ കവര്‍ന്നത്. വളപട്ടണം ഇന്‍സ്‌പെക്ടര്‍ പി വിജേഷ്, എസ് ഐമാരായ ടിഎം വിപിന്‍, എം. അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീടിന്റെ രണ്ടാം നിലയില്‍ കടന്നാണ് മോഷണം നടത്തിയത്.

പ്രശസ്ത പുരോഹിതന്‍ ചിദാനന്ദ ഭട്ട് അന്തരിച്ചു

മഞ്ചേശ്വരം: കൈറങ്ങള ക്ഷേത്രം മേല്‍ശാന്തി ആയിരുന്ന പുരോഹിതര്‍ ചിദാനന്ദ ഭട്ട് (65) മഞ്ചേശ്വരം താലൂക്കിലെ സുങ്കദകട്ടെ നീരളികെയിലെ വീട്ടില്‍ അന്തരിച്ചു. വീട്ടു വളപ്പിലെ തെങ്ങില്‍ നിന്ന് തേങ്ങ പറിച്ച് കൂട്ടി ഇടുന്നതിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഭാര്യ:പുഷ്പലത ഭട്ട്. മക്കളില്ല. ചിദാനന്ദ ഭട്ടിന്റെ നിര്യാണത്തില്‍ കാസര്‍കോട് ബ്രാഹ്‌മണ പരിഷത്ത് വാട്‌സ്ആപ് ഗ്രൂപ്പും കന്നഡിഗറു വാട്‌സ്ആപ് ഗ്രൂപ്പും അനുശോചിച്ചു.

അക്കാമ്മ വി. ചാക്കോ ഡാളസില്‍ അന്തരിച്ചു

ഡാളസ്: തിരുവല്ല നിരണം വട്ടമ്മാക്കേല്‍ വര്‍ഗ്ഗീസ് മാത്തന്‍ – ഏലിയാമ്മ ദമ്പതികളുടെ മകള്‍ അക്കാമ്മ വര്‍ഗീസ് ചാക്കോ (79) ഡാളസില്‍ അന്തരിച്ചു. നിരണം പനമ്പിറ്റേത്ത് ചാക്കോ പി. ചാക്കോയുടെ ഭാര്യയാണ്. ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഹെബ്രോന്‍ ഡാളസ് സഭാംഗമായിരുന്നു.നാഗ്പൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി 1974-ല്‍ ജോലിയോടനുബന്ധിച്ച് അമേരിക്കയിലെത്തി. ദീര്‍ഘകാലം ഡാളസ് പാര്‍ക്ലാന്‍ഡ് ആശുപത്രിയില്‍ ആതുര ശുശ്രുഷ രംഗത്തു പ്രവര്‍ത്തിച്ചു.സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 11 മണിക്ക്. തുടര്‍ന്ന് ന്യൂ ഹോപ്പ് സെമിത്തേരിയില്‍ സംസ്‌കാരം.മക്കള്‍: …

ബെള്ളിപ്പാടിയിലെ ടി ജാനകി അന്തരിച്ചു

ബോവിക്കാനം: മുളിയാര്‍ ബെള്ളിപ്പാടി പുതുക്കൊള്ളിയിലെ പരേതനായ ടി കോരന്റെ ഭാര്യ ടി. ജാനകി(85) അന്തരിച്ചു. ബേപ്പ് ഈച്ചപ്പാറയിലെ ടി. രമണി, മുന്നാട്ടെ ടി. നാരായണി, പുതുക്കൊള്ളിയിലെ ടി. ബാലകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. പരേതയുടെ നിര്യാണത്തില്‍ ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം എക്‌സി.കമ്മിറ്റി അനുശോചിച്ചു.

യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ബാനത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബാനം കോട്ടപ്പാറയിലെ രാജേഷ്(39) ആണ് മരിച്ചത്. പെരിങ്ങത്തടത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരേതരായ നാരായണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: മഞ്ജുഷ. മക്കള്‍: ആദിരാജ്, അനന്തു. സഹോദരങ്ങള്‍: ലത, രതി, വിനോദ്, ഉഷ, രാജന്‍.

ഇന്‍സ്റ്റഗ്രാം വഴി 16 കാരിയുമായി പരിചയം, വിവാഹവാഗ്ദാനം നല്‍കി 19 കാരന്റെ നിരന്തര പീഡനം; ഗര്‍ഭിണിയായതോടെ പിന്മാറി; പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. കടലുണ്ടി ആനങ്ങാടി സ്വദേശി ചാത്തന്‍പറമ്പ് വീട്ടില്‍ അഹദിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പോക്സോ പ്രകാരം അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സൗഹൃദം അവസാനിപ്പിച്ചു. വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഫോണ്‍ ബ്ലോക്കാക്കി. ഇതോടെ പെണ്‍കുട്ടി മാതാവിനോട് കാര്യം അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനി മെഡിക്കല്‍ …

കനത്തമഴയില്‍ ചെറുവത്തൂര്‍ കൊത്തങ്കരയില്‍ കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നു

കാസര്‍കോട്: കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ചെറുവത്തൂര്‍ പഞ്ചായത്തിലെ കൊത്തങ്കരയിലാണ് സംഭവം. വിമുക്തഭടന്‍ കരുണാകരന്റെ വീട്ടിലെ 15 കോല്‍ താഴ്ചയുള്ള കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാവിലെയാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആള്‍മറ ഉള്‍പ്പെടെ കിണറിലേക്ക് പതിച്ചിട്ടുണ്ട്. കിണറിന് സമീപം സ്ഥാപിച്ച പമ്പ് സെറ്റും ഇടിഞ്ഞുവീണ കിണറിനുള്ളിലാണ്. പൂര്‍ണായും ഇടിഞ്ഞതോടെ കിണര്‍ ഉപയോഗശൂന്യമായി. കിണര്‍ നിന്ന സ്ഥലത്ത് വലിയൊരു ഗര്‍ത്തം മാത്രം അവശേഷിച്ചു. വിവരത്തെ തുടര്‍ന്ന് പഞ്ചായത്തംഗം പി വസന്ത …

മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ ഫിലിപ്പ് വര്‍ഗീസ് അന്തരിച്ചു

ഡെട്രോയിറ്റ്: മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരനും കണ്‍വെന്‍ഷന്‍ പ്രസംഗികനുമായിരുന്ന ഫിലിപ്പ് വര്‍ഗീസ് അച്ചന്‍ (87) ഡെട്രോയിറ്റില്‍ അന്തരിച്ചു.വെണ്മണി വാതല്ലൂര്‍ കുടുംബത്തില്‍ വെട്ടത്തേത് പരേതരായ വി.ഇ. ഫിലിപ്പിന്റെയും ഗ്രേസി ഫിലിപ്പിന്റെയും മകനാണ്.നിരവധി ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ടിച്ചു. 1991ല്‍ അമേരിക്കയില്‍ എത്തിയ ശേഷം ഡെട്രോയിറ്റ്, അറ്റ്‌ലാന്റ, ചിക്കാഗോ, ഫ്‌ലോറിഡ, ഇന്ത്യനാപൊലിസ്, ഡാലസ്, കാനഡ എന്നിവിടങ്ങളിലെ ഇടവകകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. എല്‍സി വര്‍ഗീസാണ് ഭാര്യ.മക്കള്‍: ഫിലിപ്പ് വര്‍ഗീസ്(ജിജി), ജോണ്‍ വര്‍ഗീസ് (ജോജി), ഗ്രേസ് തോമസ് (ശാന്തി)മരുമക്കള്‍: മിനി വര്‍ഗീസ്, സുനിത …

ഹമീദ് അറന്തോടിന് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം യാത്രയയപ്പ് നല്‍കി

ദോഹ: നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റും ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് കെ.എം.സി.സി കാസര്‍കോട് മണ്ഡലവും മധൂര്‍ പഞ്ചായത്തും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.തുമാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന യോഗം ജില്ലാ ആക്ടിങ് പ്രസിഡന്റ് നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു. ഷഫീക് ചെങ്കളം, മണ്ഡലം ഭാരവാഹികളായ റഷീദ് ബാലടുക, ഷാകിര്‍ കാപ്പി, ബഷീര്‍ ബംബ്രാണി പ്രസംഗിച്ചു.കാസര്‍കോട് ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, മുനിസിപ്പാലിറ്റി, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളും മലയോരം മേഖല …

ഓട്ടോയില്‍ കഞ്ചാവ് കടത്ത്; പിടികൂടുന്നതിനിടെ രക്ഷപ്പെട്ട കൂട്ടുപ്രതിയായ ബാപ്പാലിപ്പൊനം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ 1.3 കിലോ കഞ്ചാവു കടത്തിയ കേസിലെ കൂട്ടുപ്രതിയും അറസ്റ്റിലായി. നീര്‍ച്ചാല്‍ ബാപ്പാലിപ്പൊനത്തെ ബി എം സഹദ് എന്ന ആദ്ദു(33) ആണ് ബദിയഡുക്ക പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11.35 മണിയോടെയാണ് ഓട്ടോയില്‍ നിന്ന് വില്‍പനയ്ക്ക് കൊണ്ടു പോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. നെക്രാജെ ചെര്‍ളടുക്ക ബസ് സ്റ്റോപ്പിനു സമീപം ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തിഗെ അംഗഡിമുഗര്‍ പെര്‍ളാടം ഹൗസിലെ എം രിഫായി(42)യെ പൊലീസ് പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ സഹദ് പിടികൊടുക്കാതെ …

സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നടത്തി

കാസര്‍കോട്: സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം പള്ളിക്കര തച്ചങ്ങാട്ട് സമാപിച്ചു. സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ പടന്ന അധ്യക്ഷത വഹിച്ചു. എം.എ ലത്തീഫ്, സേതു പ്രസംഗിച്ചു.കഴിഞ്ഞ സീസണില്‍ 45ല്‍ പരം ടൂര്‍ണമെന്റുകള്‍ നടത്താന്‍ അസോസിയേഷന് കഴിഞ്ഞുവെന്നും അതു ഏകീകൃത സ്വഭാവത്തോടെയുള്ള സംഘടനാ പ്രവര്‍ത്തനം കൊണ്ടാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.എം ലെനിന്‍ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ പങ്കെടുത്തു.കോസ്‌മോസ് ക്ലബ്ബിനും സബാന്‍ കോട്ടക്കലിനും പുരസ്‌കാരം സമ്മാനിച്ചു.മികച്ച കളിക്കാരെ ആദരിച്ചു. പ്രമുഖ …