മംഗളൂരു: ഒരേ യുവതിയോട് രണ്ടു പേര്‍ക്ക് ഒരേ സമയം പ്രണയം; തര്‍ക്കത്തിനു ഒടുവില്‍ യുവാവിനെ കൊത്തിക്കൊന്ന് മൃതദേഹം റോഡരുകില്‍ തള്ളിയ പ്രതി അറസ്റ്റില്‍. മംഗളൂരു, കാര്‍ക്കള സ്വദേശിയും ലോറി ഡ്രൈവറുമായ നവീന്‍ പൂജാരി (49)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ബസ് ഡ്രൈവറുമായ പരീക്ഷിത്ത് സഞ്ജീവ് (40) ആണ് കാര്‍ക്കള പൊലീസിന്റെ പിടിയിലായത്. ഇരുവരും വിവാഹിതരാണെങ്കിലും ഭാര്യമാരില്‍ നിന്നു അകന്നു കഴിയുകയായിരുന്നു. കാര്‍ക്കളെ, ഭൂപദക്കട്ടയിലെ വാടക വീട്ടിലാണ് പരീക്ഷിത്ത് സഞ്ജീവ് താമസിച്ചിരുന്നത്. സമീപത്തു തന്നെ താമസിക്കുന്ന ഒരു യുവതിയുമായി ഇദ്ദേഹത്തിനു പ്രണയബന്ധം ഉണ്ടായിരുന്നുവത്രെ. പ്രസ്തുത സ്ത്രീയോട് നവീനിനും അടുപ്പം ഉണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി യുവതിയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും നവീന്‍ പൂജാരിയെ പരീക്ഷിത്ത് കുത്തിക്കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
