കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന മെത്താഫെറ്റമിന്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം, കുഞ്ചത്തൂര്‍പദവിലെ കെ എം ഇമ്രാജി(36)നെയാണ് എക്‌സൈസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കുഞ്ചത്തൂരില്‍ വച്ചാണ് അറസ്റ്റ്. ഇയാളില്‍ നിന്നു 4 ഗ്രാം മെത്താഫെറ്റമിന്‍ പിടികൂടി.
കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് പ്രശോഭും സംഘവുമാണ് ഇമ്രാജിനെ പിടികൂടിയത്. സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ വി സുരേഷ്, സി ഇ ഒ മാരായ വി വി ഷിജിത്ത്, സോനു സെബാസ്റ്റിയന്‍, ടി വി അതുല്‍, മോഹനകുമാര്‍, വി റീന എന്നിവരും ഉണ്ടായിരുന്നു.
