കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്ന ക്ഷേത്ര വാദ്യ കലാകാരന്‍ മരിച്ചു. പുല്ലൂര്‍ വിഷ്ണുമംഗലം സ്വദേശി കെ. നന്ദകുമാര്‍ മാരാര്‍(46) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 10 മണിയോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാല്‍നൂറ്റാണ്ടിലേറെയായി ക്ഷേത്രവാദ്യകലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. ഗോപാലന്‍ മാരാരുടെയും പരേതയായ കാര്‍ത്യായണി മാരസ്യാരുടെയും മകനാണ്. സഹോദരങ്ങള്‍: ഇന്ദുമതി (വാഴുന്നോറടി നീലേശ്വരം), രജനി (വിഷ്ണുമംഗലം).
