മയ്യിച്ചയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി ചന്തന്‍ അന്തരിച്ചു

ചെറുവത്തൂര്‍: മയ്യിച്ചയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി ചന്തന്‍(പട്ടേരി) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെറുവത്തൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലെയും ആദ്യകാല പത്രപ്രവര്‍ത്തകന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെറുവത്തൂര്‍ മണ്ഡലം ഭാരവാഹി, മയ്യിച്ച ബൂത്ത് പ്രസിഡന്റ്, മയ്യിച്ച-കാരി ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടര്‍, മികച്ച ക്ഷീര കര്‍ഷകന്‍ എന്നീ മേഖലകളിലെ നിറ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: പരേതരായ മീനാക്ഷി. മക്കള്‍: എം.വി ലളിത(പടന്നക്കാട്), എം.വി സത്യന്‍ (കെവിആര്‍, കാഞ്ഞങ്ങാട്), എം.വി രജിത (ഉദുമ), എംവി രതീഷ് (ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, എഫ്.സി.ഐ നിലേശ്വരം), എംവി സ്മിത (സേലം), എംവി ഷീജിന(കൊഴുമ്മല്‍), എംവി നിഷിത(കൊഴുമ്മല്‍). മരുമക്കള്‍: ഷൈലജ, ഹരിദാസ്, കണ്ണന്‍, സന്തോഷ്, രാകേഷ്, പെരുമാള്‍ (സേലം). സഹോദരന്‍: അമ്പാടി. മൃതദേഹം ബുധനാഴ്ച രാവിലെ 9 മണിക്ക് മയ്യിച്ച ഉദയ ക്ലബ്ബ് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചതിനു ശേഷം, മയ്യിച്ച സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page