കാസര്‍കോട്: ദിവസങ്ങള്‍ക്ക് മുമ്പ് കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ അടുക്കത്ത് പറമ്പിലെ കാഞ്ഞിരം വളപ്പില്‍ സുനില്‍കുമാര്‍(30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാതാവ് ശാന്ത പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാചെയ്യാന്‍ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. അവിവാഹിതനായിരുന്നു. നീലേശ്വരം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരന്‍ അനില്‍കുമാര്‍.
