സുള്ള്യ: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ അനധികൃത ചെങ്കല്‍ കടത്ത്. നാല് ലോറികള്‍ പൊലീസ് പിടികൂടി. മിഞ്ചപദവില്‍ നിന്ന് സുള്ള്യയിലേക്കാണ് കല്ലുകള്‍ കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ജല്‍സൂര്‍ അഡ്കറെയില്‍ പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. പിടികൂടിയ ലോറികള്‍ സുള്ള്യ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
