തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദിയന്‍കുളങ്ങര കൊറ്റാമത്തെ കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥന്‍ ശ്രീരാജിന്റെയും സുചിത്രയുടെയും മകള്‍ ആര്‍ദ്രയാണ് (17) മരിച്ചത്. ആറയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നപ്പോഴാണ് മാതാവ് സുചിത്ര ആര്‍ദ്രയുടെ മുറിയിലേക്ക് പോയത്. തൂങ്ങിയ നിലയില്‍ മകളെ കണ്ട് ബഹളം വച്ചു. പിന്നീട് ബന്ധുക്കളെ വിളിച്ച് ആര്‍ദ്രയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആര്‍ദ്രയുടെ പിതാവ് പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം. പാറശ്ശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ ചെയ്യാനിടയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
