കണ്ണൂര്‍: അഞ്ചുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ബീഹാര്‍ സ്വദേശി രാജ്കുമാറി (25)നെയാണ് ശനിയാഴ്ച രാവിലെ കണ്ണൂര്‍ പ്രസ്‌ക്ലബ്ബിനു സമീപത്തു വച്ച് അസി. ഇന്‍സ്പെക്ടര്‍മാരായ വി പി ഉണ്ണികൃഷ്ണന്‍, എം കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. എക്സൈസ് സംഘത്തില്‍ കെ ഷജിത്ത്, പ്രിവന്റീവ് ഓഫീസര്‍ രജിത്ത് കുമാര്‍, സി ഇ ഒ മാരായ പി വി ഗണേഷ് ബാബു, ഷിബു, മുഹമ്മദ് ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ബീഹാറിലെ കര്‍ഷകര്‍ക്ക് ഒരു കിലോയ്ക്ക് ഏഴായിരം രൂപ നല്‍കിയാണ് ഇയാള്‍ കഞ്ചാവ് ശേഖരിച്ചിരുന്നതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കണ്ണൂരില്‍ എത്തിച്ച് 35,000 രൂപയ്ക്കാണ് വിറ്റിരുന്നത്. വളപട്ടണം, കീരിയാട്, അഴീക്കല്‍ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തിയതെന്നു അധികൃതര്‍ പറഞ്ഞു. ഇടയ്ക്കിടെ കണ്ണൂരിലെത്തി മടങ്ങുന്ന ഇയാള്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു
