തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരനെ സ്വന്തം വീട്ടിനു മുന്നിൽ വച്ച് കുത്തിപരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മനു (38) വിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. മനുവിൻ്റെ കൊച്ചു ഉള്ളൂരിലെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റി വയ്ക്കണമെന്നു ബൈക്കു ടമയോട് ആവശ്യപ്പെട്ടതാണു കാരണമെന്നു പറയുന്നു. ഇതിൽ പ്രകോപിതനായ ബൈക്കുടമ മനുവിനെ അത്രമിക്കുകയായിരുന്നുവത്രെ. മനുവിൻ്റെ നെഞ്ചിനും മുഖത്തുമാണ് കുത്തേറ്റിട്ടുള്ളത്. അക്രമത്തിനുശേഷം രക്ഷപ്പെട്ടയാൾക്കു വേണ്ടി വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.
