ന്യൂഡൽഹി: സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ( 83) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2012 മുതൽ 2019 വരെ അദ്ദേഹം സിപിഐ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു. രണ്ടുതവണ ആന്ധ്രയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ എ. ഐ. എസ് എഫ് പ്രവർത്തകനായ അദ്ദേഹം പിന്നീട് എ.ഐ.എസ്. എഫ്. ജനറൽ സെക്രട്ടറിയായി. തുടർന്ന് എഐ.വൈ എഫ് ദേശീയ പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു 1968-ൽ സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ ആന്ധ്രപ്രദേശ് സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്നു. തെലുങ്കാന മെഹ്ബൂബ് നഗറിലാണ് ജനനം. 2012-ല്‍ എ.ബി.ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സുധാകര്‍ റെഡ്ഡി. എൽ എൽ എം ബിരുദധാരിയായിരുന്നു.
