ആലപ്പുഴ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം കൃഷ്ണപുരം സ്വദേശിനി ആരാധ്യ (14)യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
