കാസര്‍കോട്: ഉപ്പള, റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വന്‍ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കമ്പ്യൂട്ടേര്‍ഴ്‌സിലാണ് വെള്ളിയാഴ്ച ഉച്ചക്ക് തീപിടുത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി.
