കാസര്‍കോട്: ട്രെയിന്‍ നമ്പര്‍ 16348 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം എക്‌സ്പ്രസ് ബുധനാഴ്ച അഞ്ചുമണിക്കൂറിലധികം വൈകി പുറപ്പെടുമെന്ന് റെയില്‍വേ അധികൃതരുടെ അറിയിപ്പ്. മംഗളൂരുവില്‍ നിന്നും ഉച്ചയ്ക്ക് 2.25 ന് പുറപ്പെടുന്നതിന് പകരം 5 മണിക്കൂര്‍ 20 മിനിട്ട് വൈകി രാത്രി 7.45 ന് മാത്രമേ പുറപ്പെടുകയുള്ളു. മുംബൈയിലെ ശക്തമായ മഴ കാരണം മത്സ്യഗന്ധ എക്‌സ്പ്രസ് വൈകി വരുന്നത് കൊണ്ടാണ് ഈ ട്രെയിന്‍ വൈകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.







