പയ്യന്നൂർ:പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി.ഷീബയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ആൾ അറസ്റ്റിൽ . അമ്മാനപ്പാറ സ്വദേശി വിജയ (63) നെയാണ് പരിയാരം പൊലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിൽ അറസ്റ്റു ചെയ്തത്.
അമ്മാനപ്പാറ-ചപ്പാരപ്പടവ് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച വിജയന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ വിളിച്ച് ആക്ഷേപം പറഞ്ഞിരുന്നു. തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ച് പരിഹാരമുണ്ടാക്കാമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പഞ്ചായത്ത് പ്രസിഡണ്ടിനെ അധിക്ഷേപിക്കുന്നതും അശ്ലീല പദപ്രയോഗങ്ങളുമുള്ളതുമായ വീഡിയോ ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വീഡിയോ നിരവധി പേര്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം ഷീബയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഷീബ പരിയാരം പൊലീസില്‍ പരാതി നൽകിയത്. മുന്‍ പ്രവാസിയാണ് അറസ്റ്റിലായ വിജയന്‍.
