ബംഗളൂരു: 20 വയസുള്ള വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചതായാണ് വിവരം. ചിത്രദുര്‍ഗ ഗൊനുരുവില്‍ റോഡിനോട് ചേര്‍ന്ന തരിശുഭൂമിയില്‍ നിന്നാണ് 20 കാരിയുടെ പാതി പൊള്ളലേറ്റ മൃതദേഹം കണ്ടെത്തിയത്. ഗവണ്‍മെന്റ് വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയായ വര്‍ഷിത ഓഗസ്റ്റ് 14 ന് ഹോസ്റ്റലില്‍ നിന്ന് പോയിരുന്നു, പിന്നീട് തിരിച്ചെത്തിയില്ല. രണ്ട് ദിവസമായി മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ ചിത്രദുര്‍ഗ പൊലീസ് അന്വേഷണിലായിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ആണ്‍സുഹൃത്ത് ചേതനെയാണ് യുവതി അവസാനമായി വിളിച്ചതെന്ന് വ്യക്തമായി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചേതന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പറയുന്നു. വര്‍ഷിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചെന്നുമാണ് പൊലീസ് സംശയിക്കുന്നത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷമാണ് മൃതദേഹം കത്തിച്ചത്. ഇയാള്‍ കാന്‍സര്‍ രോഗിയാണ്. കുട്ടിയുടെ ബന്ധുക്കളും വിവിധ സംഘടനകളും ആശുപത്രിയിലും ഗൊനുരുവിലും പ്രതിഷേധിച്ചു.
