കാസര്‍കോട്: രേഖകളില്ലാത്ത സ്വര്‍ണവും പണവും പിടികൂടിയതോടെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 86.4 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. കാറോടിച്ച കാസര്‍കോട് ബദ്രഡ്ക സ്വദേശി ബിപി സുരേഷിനെ അറസ്റ്റുചെയ്തു. കാറില്‍ 180 മില്ലി ലിറ്ററിന്റെ 480 പാക്കറ്റാണ് കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍
ഇന്‍സ്‌പെക്ടര്‍ ജിനു ജയിംസ്, പ്രിവന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.കെ ബാബുരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത് സുനില്‍കുമാര്‍ എന്നിവരും എക്‌സൈസ് കെമു യൂണിറ്റ് അസി. ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസര്‍ ദിനേശന്‍ കുണ്ടത്തില്‍, സി ഇ ഒ വിഷ്ണു, പ്രിവന്റീവ് ഓഫിസര്‍ എംവി സുമോദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
