കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ പടിഞ്ഞാറേക്കര ഐക്കോടൻ വളപ്പിൽ പി.കുഞ്ഞിക്കൃഷ്ണൻ നായർ (94) അന്തരിച്ചു. പുരാണ പാരായണ വിദഗ്ധനും പഴയകാല വോളിബോൾ താരവും ആയിരുന്നു. ഭാര്യ: പരേതയായ എൻ.വി ദേവകി അമ്മ. മക്കൾ: എൻ.വി രാമചന്ദ്രൻ, എൻ.വി സരസ്വതി, എൻ.വി അശോകൻ, എൻ.വി മുരളീധരൻ, എൻ.വി. വിജയലക്ഷ്മി. മരുമക്കൾ: ലക്ഷ്മിക്കുട്ടി (ചാമക്കുഴി), പൈനി രവീന്ദ്രൻ നായർ (കൊട്രച്ചാൽ), ഗംഗ (പാക്കം), ശ്യാമള (കോട്ടപ്പാറ), കൃഷ്ണകുമാർ (പാലക്കാട്). സഹോദരങ്ങൾ: പി. ദാക്ഷായണി അമ്മ, പരേതരായ പി.നാരായണി അമ്മ, പി.കുഞ്ഞിക്കുട്ടൻ നായർ (റിട്ട. സർവേ ഡെപ്യൂട്ടി ഡയറക്ടർ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് വെള്ളിക്കോത്തെ തറവാട് ശ്മശാനത്തിൽ.
