മുംബൈ: അതിരൂക്ഷമായി പെയ്യുന്ന മഴയില്‍ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ 8 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മുംബൈ നഗരം വെള്ളത്തിനടിയിലായി. മുംബൈയില്‍ താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധ് ദുര്‍ഗ് ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ മഴ അതീവരൂക്ഷമായേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അഭ്യര്‍ഥിച്ചു. മിഥി നദി കരകവിഞ്ഞൊഴുകകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുന്നു. ട്രെയിന്‍, വ്യോമ, റോഡ് ഗതാഗതങ്ങള്‍ സ്തംഭിച്ചു. ഗവണ്‍മെന്റ് സ്വകാര്യ, സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരുന്നു. മഴമൂലം ബോംബൈ ഹൈക്കോടതി 12 മണിവരെയും ഇന്ന് പ്രവര്‍ത്തിച്ചിരുന്നു. വെള്ളപ്പൊക്കം രൂക്ഷമായ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നില്ല. ഛത്രപതി ശിവാജിമഹാരാജ് ടെല്‍മിനസിനും കുര്‍ള സ്റ്റേഷനുകള്‍ക്കുമിടിയിലുള്ള ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മുജ്‌ഖേദ് റോഡില്‍ രാവിലെയുണ്ടായ വെളളപ്പൊക്കത്തില്‍ ഒരു ഓട്ടോയും കാറും ഒഴുക്കില്‍പെട്ടു. മൂന്നുപേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പെര്‍ല്‍ കോട്ട നദി കര കവിഞ്ഞതിനെ തുടര്‍ന്ന് 50 ലധികള്‍ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. വാഷിം ജില്ലയിലെ പ്രധാന നദികള്‍ നാലുദിവസമായി കരകവിഞ്ഞൊഴുകകയാണ്.
