ലഖ്‌നൗ: യുപിയിലെ ഖാസിപൂരില്‍ പത്താംതരം വിദ്യാര്‍ഥിയെ 9-ാം ക്ലാസുകാരന്‍ കുത്തിക്കൊലപ്പെടുത്തി. ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ പത്താംക്ലാസ് വിദ്യാര്‍ഥി ആദിത്യ വര്‍മ(15) മരിച്ചു. അക്രമി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. രണ്ടുവിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചു. അവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ലെന്നും അത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് അക്രമണമുണ്ടായത്.
