കോഴിക്കോട്: നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശി ഫാത്തിമത്ത് സന (23) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാവിലെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ അകത്തു കയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമത്ത് സന സ്വകാര്യ ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുറച്ചുദിവസമായി ജോലിക്ക് പോകുന്നില്ലെന്ന് ബന്ധുകള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
